2025 ബാലണ്‍ ഡി ഓര്‍ വേദിയിലെ ക്രൈഫ് ട്രോഫിക്കുള്ള നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഇതീഹാസ താരം യോഹാന്‍ ക്രൈഫിനോടുള്ള ആദരസൂചകമായാണ് പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.
ബാഴ്‌സ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കാണ് ഈ പട്ടികയിലെ പ്രധാനി. കറ്റാലന്‍മാരെ ഡൊമസ്റ്റിക് ട്രബിള്‍ ചൂടിച്ച ജര്‍മന്‍ പരിശീലകന് ബാലണ്‍ ഡി ഓര്‍ വേദിയിലും തിളങ്ങാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഹാന്‍സി ഫ്‌ളിക്ക്
നേരത്തെ ബാഴ്‌സലോണയെയും ഇത്തവണ പി.എസ്.ജിയെയും ട്രബിള്‍ കിരീടമണിയിച്ച ലൂയീസ് എന്‌റിക്വാണ് പട്ടികയിലെ മറ്റൊരു പ്രധാന പേരുകാരന്‍. പാരീസിയന്‍സിനെ ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ചൂടിച്ചതും ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലിലെത്തിച്ചതും എന്‌റിക്വിന്റെ കിരീടത്തിലെ സ്വര്‍ണത്തൂവലുകളാണ്.
ലൂയീസ് എന്‌റിക്വ്
ഇവര്‍ക്ക് പുറമെ മൂന്ന് പരിശീലകര്‍ കൂടി ഈ പുരസ്‌കാരത്തിനായി മത്സര രംഗത്തുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് മികച്ച പരിശീലകര്‍ക്കുള്ള അംഗീകാരം ബാലണ്‍ ഡി ഓര്‍ വേദിയില്‍ നല്‍കിത്തുടങ്ങിയത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയായിരുന്നു ആദ്യ ജേതാവ്.
എന്നാല്‍ വിനീഷ്യസ് ജൂനിയറിനോട് വിവേചനം കാണിച്ചെന്ന് ആരോപിച്ച് കാര്‍ലെറ്റോ അടക്കമുള്ള റയല്‍ മാഡ്രിഡ് ടീം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഏറ്റവും മികച്ച പുരുഷ ടീമിനുള്ള പുരസ്‌കാരവും റയല്‍ ഏറ്റുവാങ്ങിയിരുന്നില്ല.
ആന്റോണിയോ കോന്റെ – നാപ്പോളി
ലൂയീസ് എന്‌റിക്വ് – പി.എസ്.ജി
ഹാന്‍സി ഫ്‌ളിക്ക് – ബാഴ്‌സലോണ
എന്‍സോ മറെസ്‌ക – ചെല്‍സി
ആര്‍ന് സ്ലോട്ട് – ലിവര്‍പൂള്‍.
ഇതിനൊപ്പം ഏറ്റവും മികച്ച വനിതാ ടീം പരിശീകര്‍ക്കുള്ള പുര്‌സ്‌കാരത്തിനുള്ള നോമിനേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പരിശീലകരാണ് ഈ പട്ടികയിലുമുള്ളത്.
സരീന വെയ്ഗ്മാന്‍ – ഇംഗ്ലണ്ട്
റെനെ സ്ലെഗേ്‌സ് – ആവ്‌സണല്‍
ജസ്റ്റിന്‍ മാഡുഗു – നൈജീരിയ
ആര്‍തര്‍ എലിയാസ് – ബ്രസീല്‍
സോണിയ ബോംപാസ്റ്റര്‍ – ചെല്‍സി
Content Highlight: Ballon d’Or 2025: Nominees for Cruyff Trophy