ബാലണ്‍ ഡി ഓര്‍ 2025ല്‍ ഏറ്റവും മികച്ച പുരുഷ – വനിതാ ടീമുകള്‍ക്കുള്ള പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. പുരുഷ, വനിതാ വിഭാഗത്തില്‍ നിന്നുമായി അഞ്ച് വീതം ടീമുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
പുരുഷ വിഭാഗത്തില്‍ നാല് യൂറോപ്യന്‍ വമ്പന്‍മാര്‍ക്കൊപ്പം ഒരു ബ്രസീല്‍ ടീമും വനിതാ വിഭാഗത്തില്‍ നാല് യൂറോപ്യന്‍ ടീമുകളോട്ട് മുട്ടിനില്‍ക്കാന്‍ ഒരു അമേരിക്കന്‍ ടീമുമാണ് നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്.
സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണ, ക്ലബ്ബ് വേള്‍ഡ് കപ്പ് ജേതാക്കളായ ചെല്‍സി, പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പി.എസ്.ജി എന്നിവര്‍ക്കൊപ്പം ബ്രസീല്‍ സൂപ്പര്‍ ടീം ബൊട്ടാഫോഗോയുമാണ് പട്ടികയില്‍ ഇടം നേടിയത്.
2024 ബ്രസീലിയന്‍ സീരി എ വിജയികളാണ് ബൊട്ടാഫോഗോ.
പുരുഷ ടീമിനൊപ്പം ബാഴ്‌സയുടെയും ചെല്‍സിയുടെയും വനിതാ ടീമുകളും ഈ കാറ്റഗറിയിലെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ടീം ആഴ്‌സണല്‍, ഫ്രഞ്ച് സൂപ്പര്‍ ടീം ഒ.എല്‍. ലിയോണെസ്, അമേരിക്കന്‍ സൂപ്പര്‍ ടീം ഒര്‍ലാന്‍ഡോ പ്രൈഡ് എന്നിവരാണ് മറ്റ് ടീമുകള്‍.
ബാഴ്‌സലോണ – സ്‌പെയ്ന്‍
ചെല്‍സി – ഇംഗ്ലണ്ട്
പി.എസ്.ജി – ഫ്രാന്‍സ്
ബൊട്ടഫോഗോ – ബ്രസീല്‍
ലിവര്‍പൂള്‍ – ഇംഗ്ലണ്ട്
ആഴ്‌സണല്‍ – ഇംഗ്ലണ്ട്
എഫ്.സി. ബാഴ്‌സലോണ – സ്‌പെയ്ന്‍
ചെല്‍സി – ഇംഗ്ലണ്ട്
ഒ.എല്‍ ലിയോണെസ് – ഫ്രാന്‍സ്
ഓര്‍ലാന്‍ഡോ പ്രൈഡ് – അമേരിക്ക
കഴിഞ്ഞ തവണ റയല്‍ മാഡ്രിഡാണ് മികച്ച പുരുഷ ടീമിനുള്ള പുരസ്‌കാരം നേടിയത്. ബാഴ്‌സലോണ മികച്ച വനിതാ ടീമായും തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: Ballon d’Or 2025: Nominees for Best Team