| Wednesday, 13th February 2013, 9:01 am

പരദേശിയുമായി ബാല കാന്‍ ഫെസ്റ്റിവലിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബാല സംവിധാനം ചെയ്ത പരദേശി കാന്‍ ചലചിത്രോത്സവത്തിലേക്ക്. സബ് ടൈറ്റിലോടുകൂടിയാണ് ചലച്ചിത്രോത്സവത്തിലേക്ക് പരദേശി എത്തുന്നത്.[]

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പരദേശിയെ കൂടാതെ മറ്റ് നിരവധി  ഇന്ത്യന്‍ ചിത്രങ്ങളും ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്. മെയ് 15 മുതല്‍ 26 വരെയാണ് കാന്‍ ചലച്ചിത്രോത്സവം നടക്കുന്നത്.

അധര്‍വ, വേദിക, ധന്‍സിക എന്നിവരാണ് പരദേശിയില്‍ പ്രധാന വേഷത്തിലുള്ളത്. ജെ.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബാല തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ബാലയുടെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ വിമര്‍ശക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു പരദേശിയും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥയാണ് പരദേശി പറയുന്നത്. റിയാലിറ്റി ഷോയിലൂടെ ഗാനരംഗത്തെത്തിയ പ്രഗതിയും ചിത്രത്തില്‍ ഗാനമാലപിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more