| Thursday, 5th December 2013, 12:53 am

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം: എം.ബി രാജേഷ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: ആതുര സേവന രംഗത്ത് അടിമ സമാനമായ തൊഴില്‍ ചെയ്യുന്ന നഴ്‌സുമാരുടെ അഭിമാനം സംരക്ഷിക്കാനും അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുവാനും ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുച്ഛമായ സേവനവും ജോലിഭാരവും മോശം തൊഴില്‍ സാഹചര്യവും വിവേചനവും മൂലം ആധുനിക കാലത്തെ അടിമകളായി മാറിയിരിക്കുകയാണ് നഴ്‌സുമാര്‍.

ആയിരക്കണക്കിന് നഴ്‌സുമാരുടെ ചോരയും നീരും ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുകയാണ് സ്വകാര്യ ആശുപത്രികള്‍. മുന്‍പ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതുപോലെ നഴ്‌സുമാരും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അധ്യക്ഷത വഹിച്ചു. കെ.പി രാജേന്ദ്രന്‍, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more