ബാലന്‍: ദ ബോയ്’ എന്ന ചിദംബരം ചിത്രത്തിലെ ഷംനത്ത എന്ന കഥാപാത്രം പ്രേക്ഷകര്‍ നെഞ്ചേറ്റുമ്പോള്‍ അത് ബീന ആന്റണി എന്ന നടിയുടെ 35 വര്‍ഷത്തെ കാത്തിരിപ്പിന്റെ കൂടി വിജയമാണ്.
സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന വര്‍ഷങ്ങളായുള്ള സങ്കടം മാറ്റിവെച്ച്, മികച്ചൊരു കഥാപാത്രവുമായി മലയാള സിനിമയില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് ബീനാ ആന്റണി. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റേയും മനസില്‍ ആ കഥാപാത്രത്തെ അവശേഷിപ്പിക്കുന്ന രീതിയിലാണ് ബീന ആന്റണിയുടെ ചിത്രത്തിലെ പ്രകടനം.
ബാലന്‍ സിനിമയില്‍ നിന്നുള്ള രംഗം photo: Zee Music South/screen Grab
ഷംനത്ത എന്ന കഥാപാത്രത്തെ കുറിച്ചും ബീനാ ആന്റണിക്കൊപ്പമുള്ള സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഫര്‍സാന പാലത്തിങ്കല്‍.. ബീന ചേച്ചിയുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും അസാധ്യപ്രകടനമാണ് അവരുടേതെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഫര്‍സാന പറഞ്ഞു.
‘ഷംനാത്താന്റെ കൂടെയുള്ള സീനുകളെ കുറിച്ച് എന്താണ് പറയേണ്ടത്. ബീന ചേച്ചി ഈസ് അമേസിങ്! എന്താ പറയാ, ഇത്രയും വര്‍ഷത്തെ അവരുടെ എക്‌സ്പീരിയന്‍സ് അവരുടെ പെര്‍ഫോമന്‍സില്‍ നമുക്ക് ശരിക്കും കാണാന്‍ പറ്റും. അത് ഓണ്‍ സ്‌ക്രീന്‍ ആണെങ്കിലും നമ്മള്‍ പെര്‍ഫോം ചെയ്യുന്ന സമയം ആണെങ്കിലും ഷീ വാസ് ഇന്‍ക്രഡിബിള്‍.
വളരെ എളുപ്പത്തിലാണ് അവര്‍ കഥാപാത്രത്തിലേക്ക് കയറുന്നത്. അതുപോലെ തന്നെ കഥാപാത്രത്തില്‍ നിന്ന് ഇറങ്ങുകയും ചെയ്യും. കട്ട് വിളിച്ച് കഴിഞ്ഞാല്‍ അവര്‍ ബീന ചേച്ചി ആയി. ചിരിച്ചു കളിച്ചുകൊണ്ട് പെരുമാറും,’ ഫര്‍സാന പറഞ്ഞു.
ഫര്‍സാന പാലത്തിങ്കല്‍ Photo: Trailer Screen Grab/KVN Productions
ബീന ആന്റണിയുമായുള്ള കോമ്പിനേഷന്‍ സീനുകളിലെ സുപ്പീരിയര്‍-ഇന്‍ഫീരിയര്‍ ഡൈനാമിക്‌സിനെക്കുറിച്ചും ഫര്‍സാന സംസാരിച്ചു.
‘ഞങ്ങള്‍ ആക്ച്വലി എങ്ങനെ അഭിനയിക്കണമെന്ന് പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല, ഒരു റിഹേഴ്‌സലും ചെയ്തിട്ടില്ല. ആദ്യത്തെ ആ ജയില്‍ സീക്വന്‍സൊന്നും റിഹേഴ്‌സ് ചെയ്തിരുന്നില്ല. ബീനചേച്ചിക്ക് ലൈന്‍സ് റിഹേഴ്‌സ് ചെയ്യാന്‍ വേണ്ടിയിട്ട് ഒരു തവണ നോക്കി എന്നല്ലാതെ പ്ലാന്‍ ഒന്നും ചെയ്തിട്ടില്ല.
ഓട്ടോമാറ്റിക്കലി വി ജസ്റ്റ് പ്ലേയ്ഡ് എന്ന് പറയാം. എന്താണോ ഞാന്‍ ചെയ്യേണ്ടത് എനിക്ക് അത് ബീന ചേച്ചി തന്നെ് തന്നു.
എനിക്ക് ഒരു പ്രിപ്പറേഷനും വേണ്ടി വന്നില്ല. ബീന ചേച്ചിയുടെ മുഖവും അവരുടെ ആ സംസാരവുമെല്ലാമായി ഷംനത്തയായി അവര്‍ അങ്ങ് ജീവിക്കുകയാണ്. അപ്പോള്‍ തന്നെ ഓള്‍റെഡി നമ്മുടെ ഇമോഷന്‍ അങ്ങനെ ഇവോക്ക് ചെയ്തു വരും. അത് ഓട്ടോമാറ്റിക്കലി വന്നതാണ്.
അതല്ലാതെ ഞങ്ങള്‍ അങ്ങനെ സീനിനെ പറ്റി ഒന്നും സംസാരിച്ചിട്ടൊന്നുമില്ല. കട്ട് കഴിഞ്ഞാല്‍ ‘ആ മോളെ ഓക്കേ ശരി, എന്തൊക്കെയുണ്ട്?’ ആ രീതിയിലായിരിക്കും,’ഫര്‍സാന പറഞ്ഞു.
Content Highlight: Balan Actress Farzana Palathinkal about Beena Antony