| Monday, 29th June 2026, 11:00 am

മോഹിനിയാട്ടം പോലെ എന്‍ജോയ് ചെയ്ത് കണ്ട മറ്റൊരു സിനിമയില്ല; മണിച്ചിത്രത്താഴ് മനസില്‍ നിന്ന് മായാത്ത സിനിമ: ഫര്‍സാന

അക്ഷര

ബാലന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പെര്‍ഫോമന്‍സുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിനേത്രിയാണ് ഫര്‍സാന പാലത്തിങ്കല്‍. ബാലന്റെ അമ്മയെ വേറൊരു തരത്തിലും റീപ്ലേസ് ചെയ്യാന്‍ കഴിയാത്ത വിധം ആ കഥാപാത്രത്തെ അവര്‍ ഗംഭീരമാക്കി.

മലയാള സിനിമയേയും ഇതുവരെ കണ്ട സിനിമകളില്‍ തന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന മികച്ച പെര്‍ഫോമന്‍സുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഫര്‍സാന.

‘മലയാളത്തില്‍ നിന്ന് ഒരു സിനിമയെ കുറിച്ച് പറഞ്ഞാല്‍ തീര്‍ച്ചയായും അത് മണിച്ചിത്രത്താഴാണെന്ന് ഫര്‍സാന പറഞ്ഞു. അടുത്തിടെ കണ്ടതില്‍ മോഹിനിയാട്ടം സിനിമയാണ് തന്റെ ഏറ്റവും കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിച്ചതെന്നും താരം പറഞ്ഞു.

ഫര്‍സാന പാലത്തിങ്കല്‍ Photo: The Cue

മണിച്ചിത്രത്താഴ്, ആ സിനിമ എന്റെ മനസില്‍നിന്ന് പോകില്ല, ശോഭന ആ സിനിമയില്‍ ചെയ്തുവെച്ചിരിക്കുന്ന പെര്‍ഫോമന്‍സിനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. ആ സിനിമയില്‍ ഡാന്‍സ് ഒരു ക്യാരക്ടറാണ്. വീടൊരു ക്യാരക്ടറാണ്. പിന്നെ എല്ലാവരും ഗംഭീരമായി പെര്‍ഫോം ചെയ്ത ഒരു ബ്യൂട്ടിഫുള്‍ സിനിമ.

അതുപോലെ ഞാന്‍ അടുത്തിടെ കണ്ട മോഹിനിയാട്ടം. ഞാന്‍ അത്രയും എന്‍ജോയ് ചെയ്തു തിയേറ്ററില്‍ കണ്ട മറ്റൊരു സിനിമയില്ല. എല്ലാവരുടെയും കൂടെ ഒരുമിച്ച് കാണുമ്പോഴുള്ള ഒരു എക്‌സ്പീരിയന്‍സ് ഉണ്ടല്ലോ. മോഹിനിയാട്ടം വാസ് ഇന്‍ക്രഡിബിള്‍.

മോഹിനിയാട്ടം Photo: Tenvow

എല്ലാ ക്യാരക്ടേഴ്‌സും. പിന്നെ കലാരഞ്ജിനി ചേച്ചി. അവരുടെ ആ സൗണ്ട്, നമ്മള്‍ മുന്‍പ് അവരുടെ ഡബ്ബ് ചെയ്ത് കേട്ട സൗണ്ട് കേട്ടിട്ടുണ്ടല്ലോ. ഗംഭീര പെര്‍ഫോമന്‍സായിരുന്നു,’ ഫര്‍സാന പറഞ്ഞു.

പിന്നെ ഹാംനെറ്റ് കണ്ടിരുന്നു. ഗംഭീര സിനിമ. ക്ലൈമാക്‌സില്‍ ആ സ്ത്രീ സ്റ്റേജിന് മുന്നില്‍ പെര്‍ഫോം ചെയ്യുന്നുണ്ടല്ലോ. മൈന്‍ഡ് ബ്ലോയിങ് പെര്‍ഫോമന്‍സ് എന്ന് പറയേണ്ടി വരും. ഞാന്‍ പൂര്‍ണമായി ഇന്‍വോള്‍വ്ഡ് ആയിപ്പോയ സിനിമയാണ് അത്,’ ഫര്‍സാന പറഞ്ഞു.

Content Highlight: Balan Actress Farzana Palathikal about Mohiniyattam Movie

അക്ഷര

We use cookies to give you the best possible experience. Learn more