| Thursday, 10th February 2011, 1:25 pm

ബാലകൃഷ്ണപിള്ളയ്ക്ക് ഏഴുവര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഏഴ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാംവകുപ്പാണ് പിള്ളയെ മല്‍സരിക്കുന്നതില്‍ നിന്നും തടയുന്നത്.

അഴിമതി നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന വ്യക്തിയെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കുന്ന വകുപ്പാണിത്. വകുപ്പുപ്രകാരം അഴിമതിക്കേസില്‍ പിഴശിക്ഷ മാത്രം ലഭിക്കുകയാണെങ്കില്‍ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല.

എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ഒരുവര്‍ഷത്തെ തടവും കൂടിചേര്‍ത്ത് ഏഴുവര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല എന്ന സ്ഥിതിയാണ്.

We use cookies to give you the best possible experience. Learn more