മലയാളസിനിമയില്‍ ഒറ്റക്ക് വഴിവെട്ടി വന്ന് തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ബാലചന്ദ്രമേനോന്‍. സൂപ്പര്‍താരങ്ങളെ ആശ്രയിക്കാതെ താന്‍ തന്നെ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ സിനിമകള്‍ വലിയ വിജയമായി മാറി. എന്നാല്‍ സിനിമയുടെ രീതികള്‍ മാറിയതിനോട് പൊരുത്തപ്പെടാനാകാതെ അദ്ദേഹം പതിയെ പിന്‍വലിഞ്ഞു.
അടുത്തിടെ മലയാളസിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന മലയാള സിനിമകളുടെ പേരുകള്‍ കേട്ടാല്‍ ആരും തിയേറ്ററിലേക്ക് എത്തില്ലെന്നാണ് ബാലചന്ദ്ര മേനോന്‍ പറഞ്ഞത്. ഭ ഭ ബ, ആശാന്‍, ശുക്രന്‍ എന്നീ സിനിമകളെയാണ് അദ്ദേഹം ഉദാഹരണമാക്കിയത്.
എന്നാല്‍ ബാലചന്ദ്രമേനോന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ സിനിമകളുടെ ടൈറ്റിലിനെ വിമര്‍ശിക്കുന്ന ബാലചന്ദ്രമേനോന്റെ സിനിമകളുടെ ടൈറ്റിലുകള്‍ പലരും ചര്‍ച്ചയാക്കി. എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, ദേ ഇങ്ങോട്ട് നോക്കിയേ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പഴയകാല സിനിമകളുടെ ടൈറ്റില്‍.
ഇതിനെക്കുറിച്ച് പല ട്രോളുകളും പ്രചരിക്കുന്നുണ്ട്. വരും വരുന്നു വന്നു എന്ന ടൈറ്റിലിന് മറുപടിയായി ‘വന്നതുപോലെ പോയ പടമല്ലേ’ എന്നും, ഞാന്‍ സംവിധാനം ചെയ്യും എന്ന ടൈറ്റിലിന് മറുപടിയായി ‘എന്നാല്‍ താന്‍ തന്നെ അത് കണ്ടാല്‍ മതി, നാട്ടുകാരെ നോക്കണ്ട’ എന്നാണ് ട്രോളിലുള്ളത്. അവസാനമായി ചെയ്ത ‘എന്നാലും ശരത്’ എന്ന ചിത്രത്തിനെയും ട്രോളിനിരയാക്കിയിട്ടുണ്ട്.
സിനിമ മാറിയതറിയാതെ ഔട്ട്‌ഡേറ്റഡായി നില്‍ക്കുന്നയാളാണ് ബാലചന്ദ്രമേനോനെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഭ ഭ ബ പോലെ യാതൊരു ക്വാളിറ്റിയുമില്ലാത്ത സിനിമയോടുള്ള ബാലചന്ദ്ര മേനോന്റെ വിമര്‍ശനത്തെ പലരും അഭിനന്ദിക്കുന്നുമുണ്ട്.
ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിരയില്‍ തിളങ്ങി നിന്ന സംവിധായകനായിരുന്നു ബാലചന്ദ്രമേനോന്‍. 1978ല്‍ ഉത്രാടരാത്രി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. സമാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിഛായയാണ് ബാലചന്ദ്രമേനോന്റെ ഏറ്റവും പുതിയ ചിത്രം. നിവിന്‍ പോളി നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ കേരള മുഖ്യമന്ത്രിയായാണ് ബാലചന്ദ്രമേനോന്‍ പ്രത്യക്ഷപ്പെടുന്നത്.
Content Highlight: Balachandra Menon getting trolls after his latest interview
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ