| Thursday, 5th June 2025, 8:47 pm

ബക്രീദ്; വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് അറിയിപ്പ്.

ഒന്ന് മുതല്‍ 12 വരെ ക്ലാസുകളുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ (ജൂണ്‍ 6) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.ഐ.ടി.ഐകള്‍ക്കും അവധി ബാധകമായിരിക്കും.

നേരത്തെ വെളിയാഴ്ച തീരുമാനിച്ച അവധി സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. കലണ്ടര്‍ പ്രകാരം കേരളത്തില്‍ ജൂണ്‍ ആറിനാണ് ബക്രീദ് അവധി. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ബക്രീദിന് ഒരു ദിവസം പോലും സര്‍ക്കാര്‍ അവധി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ന്നിരുന്നു.

അവധി നല്‍കാത്തതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്.

Content Highlight: Bakrid: Educational institutions to remain closed on Friday

We use cookies to give you the best possible experience. Learn more