| Sunday, 24th February 2019, 7:53 pm

മധ്യപ്രദേശില്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗദള്‍ നേതാവാണെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ചിത്രകൂടില്‍ ആറു വയസുള്ള ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശ് പൊലീസ് ആറു പ്രതികളെ പിടികൂടി. ബജ്‌റംഗദള്‍ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് സൂത്രധാരനെന്ന് ഐ.ജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു.

വിഷ്ണുകാന്ത് ശുക്ല കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഇയാളുടെ സഹോദരന്‍ പദം ശുക്ലയാണ് മുഖ്യപ്രതിയെന്നും പൊലീസ് പറഞ്ഞു.

ഫെബ്രുവരി 12നാണ് ശ്രേയാംശ്, പ്രിയാംശ് എന്നീ കുട്ടികളെ സ്‌കൂള്‍ ബസില്‍ നിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയത്. കുട്ടികളുടെ മൃതദേഹം ഇന്ന് യമുനാ നദിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാമ രാജ്യം എന്ന് നമ്പര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കുകളും ബി.ജെ.പിയുടെ പതാക വഹിക്കുന്ന ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്.

ഫെബ്രുവരി 21ന് പ്രതികള്‍ കുട്ടികളെ വധിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. കുട്ടികളെ വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ തങ്ങള്‍ മോചനദ്രവ്യമായി നേരത്തെ നല്‍കിയിരുന്നുവെന്നും ഇതിന് ശേഷം ഒരുകോടി ആവശ്യപ്പെടുകയായിരുന്നു.

We use cookies to give you the best possible experience. Learn more