മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ സന്ദീപ് നായക വേഷത്തിലെത്തിയ സിനിമ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.
Sandeep pradeep/ Screen grab from eko movie’s trailer
ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയയോട് എക്കോ സിനിമക്കായി തെരഞ്ഞെടുത്ത ലൊക്കേഷനുകളെ കുറിച്ച് തിരക്കഥാകൃത്ത് ബാഹുല്‍ സംസാരിക്കുന്നു.
‘കേരള കര്‍ണാടക എന്നൊരു ബോര്‍ഡര്‍ കൊടുത്തതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. അത് അറിയാതെ വന്നതാണെന്ന് തോന്നുന്നു. എന്റെ വീട് പയ്യന്നൂര്‍ ആണ്. പയ്യന്നൂരില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ ദൂരം പോയാല്‍ കണ്ണൂരിന് ഒരു കര്‍ണാടക ബോര്‍ഡറുണ്ട്. ജോസ്ഗിരി എന്നാണ് സ്ഥലത്തിന് പറയുക. അവിടെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറി വന്നിട്ടുള്ള ആളുകളാണ് കൂടുതലും ഉള്ളത്.
അവിടെ ഒരു കോട്ടയം പത്തനംത്തിട്ട ഫീലാണ്. ഒരുപാട് മലകളും ഭയങ്കര മഞ്ഞുമൊക്കെ ഉള്ള സ്ഥലമാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ എഴുതി പോയതാണ്. ഇതുവരെ കാണാത്ത ഒരു സ്ഥലമാകുമ്പോള്‍ ഒരു ആകാംക്ഷയുണ്ടാകും.
കിഷ്‌കിന്ധാ കാണ്ഡത്തിലാണെങ്കിലും നിലമ്പൂര്‍, തിരുനെല്ലി എന്നീ സ്ഥലങ്ങളിലേക്കൊക്കെ പോയത്, ഞാന്‍ അവിടെ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. കണ്ടിട്ടില്ലാത്ത സ്ഥലങ്ങള്‍ക്ക് ഒരു ഫാന്‍സി ഉണ്ടാകും. അറിയാത്ത സ്ഥലങ്ങളെ കുറിച്ച് ഉള്ളില്‍ ഒരു ആകാംക്ഷയുണ്ടാകും,’ ബാഹുല്‍ പറയുന്നു.
സംഘര്‍ഷങ്ങളാണ് കഥയെ ഡ്രൈവ് ചെയ്യുന്നതെന്നും കഥാപാത്രങ്ങളോ സ്‌റ്റോറി നരേഷനോ ഒന്നും പ്രീഡിസൈന്‍ഡല്ലെന്നും ബാഹുല്‍ പറഞ്ഞു. സംഭാഷണങ്ങള്‍ മാത്രമാണ് താന്‍ അധികവും ഫോക്കസ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: Bahul Ramesh about the location of Eko movie