ധീര, ഈച്ച തുടങ്ങിയ ചിത്രങ്ങളിലൂടെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വിസ്മയങ്ങള്‍ ഇന്ത്യന്‍ സിനിമയിലും പരീക്ഷിച്ച് വിജയിച്ച ഈ സംവിധായകന്റെ 200 കോടി രൂപ എന്ന ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റും തന്നെയാണ് ബാഹുബലിക്കായി ടിക്കറ്റെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുക.
ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍
★★★☆☆
ചിത്രം: ബാഹുബലി
സംവിധാനം: എസ്.എസ് രാജമൗലി
തിരക്കഥ: എസ്.എസ് രാജമൗലി, രാഹുല്‍ കോഡ,മദല്‍ കര്‍ക്കി, വിജയേന്ദ്ര പ്രസാദ്
കഥ: വി. വിജയേന്ദ്ര പ്രസാദ്
നിര്‍മാണം: ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി
അഭിനേതാക്കള്‍: പ്രഭാസ്,റാണ ദഗ്ഗുബതി, തമന്ന, അനുഷ്‌ക ഷെട്ടി, രമ്യ കൃഷ്ണന്‍, നാസര്‍
സംഗീതം: എം.എം കീരവാണി
ഛായാഗ്രഹണം: കെ.കെ സെന്തില്‍ കുമാര്‍
ബലിഷ്ഠമായ ബാഹുക്കള്‍ അഥവാ കൈകള്‍ ഉള്ളവന്‍ എന്നാണ് “ബാഹുബലി”എന്ന വാക്കിന്റെ അര്‍ത്ഥം. ജൈന മതവിശ്വാസപ്രകാരം ആദ്യ തീര്‍ത്ഥങ്കരനായ ഋഷഭന്റെ പുത്രനാണ് ബാഹുബലി. ചരിത്രവും ഐതിഹ്യവും ഒരുപോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കഥയ്ക്ക് തന്റേതായ ദൃശ്യാവിഷ്‌കാരം നല്‍കുകയാണ് എസ് എസ് രാജമൗലി.
ധീര, ഈച്ച തുടങ്ങിയ ചിത്രങ്ങളിലൂടെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വിസ്മയങ്ങള്‍ ഇന്ത്യന്‍ സിനിമയിലും പരീക്ഷിച്ച് വിജയിച്ച ഈ സംവിധായകന്റെ 200 കോടി രൂപ എന്ന ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റും തന്നെയാണ് ബാഹുബലിക്കായി ടിക്കറ്റെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുക.
തെലുങ്കിലാണ് നിര്‍മ്മാണം എങ്കിലും തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി ബാഹുബലി റിലീസ് ചെയ്യുന്നു. ബാഹുബലി The Beginning എന്ന ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. 2016 ലാവും രണ്ടാം ഭാഗമായ ബാഹുബലി The Conclusion കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുക.
മുമ്പ് പറഞ്ഞ പോലെ ഐതിഹ്യവും ചരിത്രവും കൂടിക്കലര്‍ന്ന കഥയ്ക്ക് തന്റേതായ ദൃശ്യാവിഷ്‌കാരമാണ് രാജമൗലി സിനിമയില്‍ നടത്തുന്നത്. രാജാവാകാന്‍ യോഗ്യന്‍ ആര് എന്ന മഹേന്ദ്ര ബാഹുബലി – പല്‍വാലതേവന്മാരുടെ മൂപ്പിളമ തര്‍ക്കത്തിന്റെ മൂലകഥയില്‍ നിന്നും കാലങ്ങള്‍ മുന്നോട്ട് സഞ്ചരിച്ച്, ബാഹുബലിയുടെ പുത്രനായ “ശിവു” എന്ന കഥാപാത്രത്തിലൂയെയാണ് ബാഹുബലി ചരിത്രത്തിലേക്ക് തിരികെ നടക്കുന്നത്.
ആദിവാസികളാല്‍ വളര്‍ത്തപ്പെടുന്ന ശിവു തന്റെ ആവാസത്തിന് പുറത്ത്, സമീപത്തെ വെള്ളച്ചാട്ടം കടന്ന്, മുകളിലുള്ള അജ്ഞാതലോകത്തിലെത്താന്‍ ബുദ്ധിയുറച്ച കാലം മുതല്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ ബാഹുബലി എന്ന രാജാവിന്റെ മകനാണ് താന്‍ എന്നും ബന്ധുക്കളായ ചിലരാല്‍ ചതിക്കപ്പെട്ട് കൈക്കുഞ്ഞായിരിക്കെ ഇവിടെ എത്തപ്പെട്ടതാണ് എന്നുമുള്ള സത്യം ശിവു അറിയുന്നേയില്ല.
ചെറുപ്പത്തിലേ അതിമാനുഷികത്വം പ്രകടിപ്പിക്കുന്ന ശിവു, അജ്ഞാതയായ കാമുകിയാല്‍ ആകര്‍ഷിക്കപ്പെട്ട് ഒരിക്കല്‍ വെള്ളച്ചാട്ടത്തിന് മുകളിലെ ലോകത്ത് എത്തപ്പെടുന്നു. ക്രമേണ ശിവു തനിക്കവകാശപ്പെട്ട തന്റെ സ്വരാജ്യത്ത് എത്തിച്ചേരുകയും സത്യങ്ങള്‍ മനസിലാക്കി ശത്രുക്കള്‍ക്കെതിരെ പോരാടുന്നതുമാണ് പുറം കാഴ്ചയില്‍ ബാഹുബലി.
കഥ എന്നതിനപ്പുറം രാജമൗലിയുടെ സംവിധാന മികവിന്റെയും ഭാവനാസമ്പന്നതയുടെയും ആകെത്തുകയായി ബാഹുബലിയെ വീക്ഷിക്കുമ്പോള്‍ ആസ്വാദ്യകരമാണ് സിനിമ. വിസ്മയിപ്പിക്കുന്നതും പലപ്പോഴും രോമാഞ്ചം കൊള്ളിക്കുന്നതുമായ ദൃശ്യവിന്യാസത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാനും സംവിധായകന് കഴിയുന്നുണ്ട്. എന്നാല്‍ ഭാരതചരിത്രത്തിന്റെ തുടക്കം മുതല്‍ ആവര്‍ത്തിക്കപ്പെട്ട ഒരു മൂപ്പിളമത്തര്‍ക്കത്തെ വീണ്ടും പകര്‍ത്തുക വഴി പുതുമനല്‍കുന്ന കാര്യത്തില്‍ കഥാകൃത്തും സംവിധായകനും പരാജയപ്പെട്ടിരിക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
എന്നാല്‍ തന്റെ മുന്‍ചിത്രങ്ങളില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള രംഗങ്ങള്‍ക്ക് കൂടുതല്‍ വിശ്വസനീയതയും മിഴിവും നല്‍കാന്‍ സംവിധായകന് കഴിഞ്ഞുവെങ്കില്‍, ബാഹുബലിയിലേക്കെത്തുമ്പോള്‍ പലരംഗങ്ങളിലും ഗ്രാഫിക്‌സിന് പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുദ്ധരംഗങ്ങളില്‍ ഗ്രാഫിക്‌സ് ചേര്‍ന്നു നിന്നെങ്കിലും ഹെലികോപ്റ്റര്‍ ഷോട്ടുകളില്‍ ക്യാമറ ക്രമാതീതമായി കുലുങ്ങുന്നത് മുഷിപ്പിച്ചു.
രണ്ടാം ഭാഗത്തിനായി കഥയുടെ വലിയൊരു ഭാഗം മാറ്റി വയ്ക്കാനുള്ള വ്യഗ്രതയില്‍ ഈ ആദ്യഭാഗത്തിന് കാര്യമായ അംഗഭംഗങ്ങളും സംഭവിച്ചിച്ചുണ്ട്. സമ്പന്നമായ ഒരു മൂലകഥ അതും ഏറെ പഴക്കം തട്ടാത്ത വിധത്തില്‍ മുമ്പിലുണ്ടായിട്ടും ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള ഒരു തര്‍ക്കമായി മാത്രമായി കഥാപരിസരത്തെ ചുരുക്കിയെടുത്തത് കഥാകൃത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ പാളിച്ചകളിലൊന്നാണ്. തന്റെ ഭാവനാസമ്പന്നമായ തിരക്കഥയും ഗ്രാഫിക്‌സ് രംഗങ്ങളിലടക്കമുള്ള കൈയടക്കവും കൊണ്ട് രാജമൗലി ഒരു പരിധിവരെ ഈ കുറവുകളെ മറികടക്കുന്നുണ്ട്.
എന്നാല്‍ തന്റെ മുന്‍ചിത്രങ്ങളില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള രംഗങ്ങള്‍ക്ക് കൂടുതല്‍ വിശ്വസനീയതയും മിഴിവും നല്‍കാന്‍ സംവിധായകന് കഴിഞ്ഞുവെങ്കില്‍, ബാഹുബലിയിലേക്കെത്തുമ്പോള്‍ പലരംഗങ്ങളിലും ഗ്രാഫിക്‌സിന് പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുദ്ധരംഗങ്ങളില്‍ ഗ്രാഫിക്‌സ് ചേര്‍ന്നു നിന്നെങ്കിലും ഹെലികോപ്റ്റര്‍ ഷോട്ടുകളില്‍ ക്യാമറ ക്രമാതീതമായി കുലുങ്ങുന്നത് മുഷിപ്പിച്ചു.
ശിവു-അവന്തിക ജോഡിയുടെ പ്രണയകേളികള്‍ ചിത്രീകരിക്കുന്ന ഒരു പാട്ടും കൂടിയാകുമ്പോള്‍ ചരിത്രകഥ എന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ബാഹുബലി, വെറുമൊരു “ടിപ്പിക്കല്‍ തെലുങ്ക്”ചിത്രമായി പരിണമിക്കുന്നുണ്ട്. ഒപ്പം രാജ്യത്തെ ആക്രമിക്കാനെത്തുന്ന പൊതുശത്രുവും പടയാളികളും, കറുത്ത ശരീരമുള്ള വിരൂപികളാകുന്നത് കച്ചവടസിനിമകളുടെ ശീലങ്ങളെ പിന്തുടരുന്നത് തന്നെയാണ്. തമന്നയ്ക്ക് പുറമേ മറ്റ് നടിമാരുടെ വകയുള്ള ഐറ്റം ഡാന്‍സും വിപണനമൂല്യം മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള വിലകുറഞ്ഞ തന്ത്രങ്ങളായി.
ശിവുവിന്റെ വളര്‍ത്തമ്മയായ രോഹിണി, റാണിയായി വന്ന രമ്യ കൃഷ്ണന്‍ എന്നിവരും മികച്ചു നിന്നു. നാസറിന്റെ വില്ലന്‍ ചുവയുള്ള പിങ്കാല ദേവന്‍ എന്ന കഥാപാത്രവും നന്നായി. എന്നാല്‍ തനിക്ക് മുഖം കാണിക്കാന്‍ കിട്ടിയ അവസരങ്ങളിലെല്ലാം കട്ടപ്പന്‍ എന്ന പടത്തലവന്‍ കഥാപാത്രമായ സത്യരാജ് മറ്റ് കഥാപാത്രങ്ങളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പലപ്പോഴും നടത്തിയത്. എന്ത്‌കൊണ്ട് താന്‍ എന്നതിനുള്ള ഉത്തരം കൂടിയാണ് സത്യരാജിന്റെ കഥാപാത്രം.

കീരവാണിയുടെ ഗാനങ്ങള്‍ കാതിനിമ്പം നല്‍കുന്നവ തന്നെയാണ്. ദൃശ്യസമ്പന്നതയ്‌ക്കൊത്ത് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചതായി. എന്നാല്‍ ഈ പശ്ചാത്തല സംഗീതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പലതും ഇംഗഌഷ് ഭാഷയിലുള്ളതായി തോന്നുന്നത് ആസ്വാദനത്തിലെ കല്ലുകടിയാകും.
അവസാനവാക്കായി, കണ്ട സിനിമയുടെ കഥ പറയണം എന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്കും 1500 കോടിയുടെ അവതാറിനോളം വരില്ലെങ്കിലും 200 കോടിയുടെ പരിമിതികള്‍ക്കുള്ളിലെ ഗ്രാഫിക്‌സ് രംഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കും ഒരു ദൃശ്യവിരുന്ന് തന്നെയാണ് ബാഹുബലി.