| Sunday, 25th October 2009, 9:36 pm

ബാഗ്ദാദില്‍ സ്‌ഫോടനം: 130 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബാഗ്ദാദ്: മധ്യ ബാഗ്ദാദില്‍ ഗ്രീന്‍ സോണിനടുത്ത് രണ്ടിടങ്ങളിലായി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 130 പേര്‍ മരിച്ചു. 265 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദ് പ്രവശ്യാ കൗണ്‍സില്‍ ഓഫീസിനും നീതിന്യായ മന്ത്രാലയത്തിനുമടുത്തായിരുന്നു സ്‌ഫോടനം. കെട്ടിടങ്ങളുടെ മുന്നില്‍ നിര്‍ത്തിയിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടി തെറിക്കുകയായിരുന്നു.

രണ്ടും സ്‌ഫോടനങ്ങളിലും നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഇറാഖില്‍ കഴിഞ്ഞ ആഗസ്തിനുശേഷം നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനങ്ങളാണ് ഇവയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

We use cookies to give you the best possible experience. Learn more