| Sunday, 6th October 2013, 4:41 pm

ജ്വാല ഗുട്ടയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ##ജ്വാല ഗുട്ടയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബി.എ.ഐ) അച്ചടക്ക സമിതിയുടെ ശുപാര്‍ശ.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിനിടെ പ്രതിഫല തര്‍ക്കത്തിന്റെ പേരില്‍ ക്രിഷ് ദല്‍ഹി സ്മാഷേഴ്‌സ് താരമായ ജ്വാല ബംഗാ ബീറ്റ്‌സിനെതിരായുള്ള മത്സരത്തില്‍ കളത്തിലിറങ്ങുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നടപടി.

വിഷയത്തില്‍ ജ്വാലയുടെ മറുപടി തങ്ങള്‍ക്ക് ലഭിച്ചെന്നും ഇതില്‍ തൃപ്തി വരാത്തതിനാലാണ് ആജീവനാന്ത വിലക്കിന് ശുപാര്‍ ചെയ്യുന്നതെന്നുമാണ് അച്ചടക്ക സമിതി പറയുന്നത്.

സംഭവത്തിന്റെ ഉത്തരവാദി താന്‍ അല്ലെന്നും ദല്‍ഹി ക്ലബ്ബ് അധികൃതരുടെ തീരുമാന പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നുമായിരുന്നു ജ്വാലയുടെ മറുപടി. വിഷയത്തില്‍ ദല്‍ഹി ക്ലബ്ബിന് നോട്ടീസ് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more