| Saturday, 15th December 2018, 1:04 pm

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; സിന്ധു കലാശപ്പോരിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ താരം പി.വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

നേരിട്ടുള്ള ഗെയിമുകളില്‍ തന്നെ സിന്ധു വിജയം കണ്ടു. ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിനുള്ള ശ്രമം നടത്തി.

ALSO READ: ഗാരി കേര്‍സ്റ്റണ്‍ വീണ്ടും വരുന്നു; മിതാലിയെയും സംഘത്തേയും പരിശീലിപ്പിക്കാന്‍ തയ്യാറെന്ന് ഗാരി കേര്‍സ്റ്റണ്‍

എന്നാല്‍ വിട്ടുകൊടുക്കാതെ കളിച്ച സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.

ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അമേരിക്കയുടെ സാങ് ബെയ്വാനും സിന്ധുവിന് മുന്നില്‍ വീണു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more