തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് സി.പി.ഐ.എം നേതാവ് എ.കെ ബാലന്‍. മുഖ്യമന്ത്രി സി.പി.ഐ.എം വിട്ട ജി.സുധാകരന്റ നടപടിയെ ചെറ്റത്തരം എന്ന് വിശേഷിപ്പിച്ചതിലാണ് ബാലന്റെ വിശദീകരണം.
ചെറ്റത്തരമെന്നാല്‍ അല്‍പ്പത്തരം എന്നാണെന്നും അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിരുന്നു ജി. സുധാകന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഞ്ചന നിറഞ്ഞ സമീപനം ജി. സുധാകരന്‍ സ്വീകരിച്ചപ്പോള്‍ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു.
ജി. സുധാകരന്‍ അധ:പതിച്ച് പോയതില്‍ വിഷമമുണ്ടെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് അദ്ദേഹം ഉത്തമനായ കമ്മ്യണിസ്റ്റാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
‘ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ളപ്പോള്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്.
ഒരു ഘട്ടത്തില്‍ ‘അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും’ എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളത്,’ എ.കെ ബാലന്‍ പറഞ്ഞു.
അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി. സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശം. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. സുധാകരനെ കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു.
Content Highlight: Bad words are a small thing; AK Balan justifies the Chief Minister’s bad words