| Saturday, 24th October 2026, 8:40 am

രജിനിയും ഷംനാ കാസിമുണ്ടെങ്കിലും സോഷ്യല്‍ മീഡിയ തൂക്കിയത് ബാക്ക്ഗ്രൗണ്ടിലെ എനര്‍ജറ്റിക് ഡാന്‍സര്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വര്‍ഷ

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ ചരിത്രവിജയമെഴുതി മുന്നേറുകയാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. റിലീസ് ചെയ്ത് ആദ്യവാരത്തിനുള്ളില്‍ തന്നെ 600 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. കോളിവുഡിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.

ചിത്രത്തെ മികച്ചതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒന്നാണ് അനിരുദ്ധ് ഒരുക്കിയ ഗാനങ്ങള്‍. തന്റെ സ്ഥിരം ശൈലിയില്‍ അനി ഒരുക്കിയ പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററായി മാറി. മലയാളം ഫ്‌ളേവറിലുള്ള ‘അല്ല ബോലേലോ’ ആണ് ആദ്യം റിലീസ് ചെയ്തത്. തിയേറ്ററില്‍ ഈ പാട്ടിന് ആളുകള്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി.

ഷംന കാസിം, രജിനികാന്ത്, രാജേഷ് മാധവന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയ മുഴുവന്‍ അന്വേഷിക്കുന്നത് ഷംന കാസിമിന്റെ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെയാണ്. ഷംനയുടെ തൊട്ടുപിന്നില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ചാര്‍മിങ്ങും ഗ്രേസും പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

ഇതിന് പിന്നാലെ ഈ പെണ്‍കുട്ടി ആരാണെന്ന് പലരും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു. വര്‍ഷ ദേവ്‌നാനി എന്നാണ് ഈ ഡാന്‍സറുടെ പേര്. തമിഴില്‍ നിരവധി സിനിമകളില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിട്ടുള്ള വര്‍ഷ ‘അല്ല ബോലേലോ’ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വര്‍ഷയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള റീലുകള്‍ ഇതിനോടകം വൈറലായി. ഐ.ഡി കണ്ടുപിടിക്കാന്‍ പ്രയാസപ്പെട്ടെന്നും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായെന്നും പലരും അഭിപ്രായപ്പെടുകയാണ്.

ഷംന കാസിമിനെ ആദ്യം കാണിച്ച് പിന്നീട് വര്‍ഷയിലേക്ക് ഫോക്കസ് ചെയ്യുന്ന റീലുകളാണ് അധികവും. പ്രഭുദേവയടക്കം പല താരങ്ങള്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുള്ള വര്‍ഷ പലരുടെയും ‘ക്രഷായി’ മാറിയിരിക്കുകയാണ്. തലൈവരടക്കം പല വമ്പന്മാരും ഉണ്ടായിട്ടും സീന്‍ തൂക്കിയ ബാക്ക്ഗ്രൗണ്ട് ഡാന്‍സറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ദസറ ആഘോഷങ്ങള്‍ക്കിടയില്‍ വൈറലായ ഡാന്‍സ് ചെയ്യുന്ന വര്‍ഷയുടെ വീഡിയോകളും ഇതിനൊപ്പം വൈറലാകുന്നുണ്ട്. ജയിലര്‍ 2ന് ശേഷം വര്‍ഷക്ക് ഇനിയും ഒരുപാട് അവസരങ്ങള്‍ ലഭിച്ചേക്കുമെന്നും എല്ലാം ഒത്തുവന്നാല്‍ അടുത്ത് തന്നെ ഏതെങ്കിലും സിനിമയില്‍ നായികയായി അരങ്ങേറിയേക്കുമെന്നും ചിലര്‍ പ്രവചിക്കുന്നു. ഒരൊറ്റ പാട്ട് കൊണ്ട് കരിയര്‍ മാറിമറിഞ്ഞെന്നാണ് പലരുടെയും കമന്റ്.

View this post on Instagram

A post shared by Ifsaaaann (@iichaaapyy)

Content Highlight: Background dancer in Jailer 2 viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more