| Saturday, 21st April 2018, 10:53 am

നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പുത്തൂരിനടുത്ത് നവജാത ശിശുവിന്റെ മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.
മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ മൃതദേഹത്തിന്റെ മാംസകഷണങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷയത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

updating….

Latest Stories

We use cookies to give you the best possible experience. Learn more