തിയേറ്ററില്‍ വലിയ വിജയമായി മാറിയിട്ടും ഒ.ടി.ടിയിലെത്തുമ്പോള്‍ നെഗറ്റീവ് കേള്‍ക്കുന്ന സിനിമകളുണ്ടാകും. സമീപകാലത്ത് അത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ട ഒരുപാട് സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായി മാറുന്ന ചില സിനിമകളുമുണ്ട്.
മോഹിനിയാട്ടം Photo: Netflix
അത്തരത്തില്‍ ഈ വര്‍ഷം തിയേറ്ററില്‍ വലിയ വിജയമായി മാറിയ മോഹിനിയാട്ടം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്ററിലെ അതേ പോസിറ്റീവ് റെസ്‌പോണ്‍സാണ് ഒ.ടി.ടിയിലും മോഹിനിയാട്ടത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ സീനും പ്രത്യേകം ചര്‍ച്ചയാവുകയാണ്.
ഹിറ്റായ പല സിനിമകളിലെയും സീനുകളും ഡയലോഗുകളും മോഹിനിയാട്ടത്തില്‍ റഫറന്‍സായി ഉപയോഗിച്ചിട്ടുണ്ട്. എല്ലാ റഫറന്‍സും കൃത്യമായി വര്‍ക്കായ ചുരുക്കം സിനിമകളിലൊന്ന് കൂടിയാണ് മോഹിനിയാട്ടം. അത്തരത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സീനുകളിലൊന്നായിരുന്നു രണ്ടാം പകുതിയിലെ ബേബി ജീന്‍- അഭിറാം രാധാകൃഷ്ണന്‍ ഫേസ് ഓഫ്.
മോഹിനിയാട്ടം Photo: Aa Dhi/ Facebook
ഭരതനാട്യത്തിലെ സുഭാഷും മോഹിനിയാട്ടത്തിലെ സുഭാഷും ആദ്യമായി നേരിട്ടുകാണുന്ന സീന്‍ സ്‌പെഷ്യലാക്കാന്‍ സംവിധായകന്‍ ഉപയോഗിച്ചത് ഏഴാം അറിവിലെ ഹിറ്റ് രംഗമാണ്. എല്ലാവരെയും ഹിപ്‌നോട്ടൈസ് ചെയ്യുന്ന ഡോണ്‍ ലീ എന്ന വില്ലന് നായകനായ അരവിന്ദിന്റെ മനസ് കണ്‍ട്രോള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബോധിധര്‍മന്റെ പരമ്പരയിലുള്ള അരവിന്ദിനെ ഹിപ്‌നോട്ടൈസ് ചെയ്യാന്‍ ഡോണ്‍ ലീക്ക് സാധിക്കുന്നില്ല.
ഈ സീനിനെ അതേപടി മോഹിനിയാട്ടത്തില്‍ ഉപയോഗിച്ചിരിക്കുകയാണ്. നാട്ടുകാരുടെ കാര്യത്തില്‍ തലയിടുന്ന ജൂനിയര്‍ സുഭാഷ് ആ നാട്ടില്‍ പുതിയതായി വന്ന സീനിയര്‍ സുഭാഷിനെ നിരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അയാളെ നിരീക്ഷിക്കാന്‍ ജൂനിയര്‍ സുഭാഷിന് സാധിക്കുന്നില്ല. ഏഴാം അറിവിലെ സീനിനെ ഇത്ര ഗംഭീരമായി ഉപയോഗിച്ച മറ്റൊരു ചിത്രമില്ല.
മോഹിനിയാട്ടം Photo: Netflix
ഡോണ്‍ ലീയായി അഭിനയിച്ച ജോണി ട്രൈ ങുയാങിനെക്കാള്‍ പെര്‍ഫക്ഷനോടെ ബേബി ജീന്‍ മോഹിനിയാട്ടത്തില്‍ ആ സീന്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. ശ്രീകണ്ഠാപുരത്തെ സുഭാഷിനെ ക്കാള്‍ ഡെയ്ഞ്ചറാണ് കുറുവിലക്കാവിലെ സുഭാഷെന്ന് ഈയൊരൊറ്റ സീനിലൂടെ സംവിധായകന്‍ പറയാതെ പറയുന്നുണ്ട്. റഫറന്‍സിന് വേണ്ടി സീനുകള്‍ നിര്‍മിക്കാതെ കഥയുമായി ചേരുന്ന രീതിയിലാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തിലെ റഫറന്‍സുകള്‍ ഉപയോഗിച്ചത്.
Content Highlight: Baby Jean’s 7aam Arivu reference scene in Mohiniyattam movie scene viral after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ