| Monday, 19th June 2017, 10:01 am

വിമാനത്തില്‍ ജനിച്ച മലയാളി കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിമാനയാത്രക്കിടെ ജന്മം നല്‍കിയ മലയാളി കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്.

സൗദിയിലെ ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് മലയാളി യുവതി വിമാനത്തിനുള്ളില്‍ പ്രസവിച്ചത്.

കൊച്ചിയിലേക്കുള്ള യാത്രക്കിടെ 35000 അടി ഉയരത്തില്‍വെച്ചായിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. ജെറ്റ് എയര്‍വേസിന്റെ 9ണ 569 വിമാനത്തിലായിരുന്നു ഈ അപൂര്‍വ ജനനം.


Dont Miss കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു: വെട്ടിയത് ബൈക്കിലെത്തിയ യുവാവ് 


ആകാശമധ്യേ പിറന്നുവീണ കുഞ്ഞിനെയും അമ്മയെയും മുംബൈയില്‍ ഇറക്കിയ ശേഷം ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ജെറ്റ് എയര്‍വേസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

യാത്രക്കിടെ യുവതിക്ക് പ്രസവവേദന കലശലാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ് ക്ളാസിലേക്ക് മാറ്റി.

വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായി ഒരു നഴ്സായിരുന്നു യുവതിക്ക് പ്രസവിക്കാനുള്ള സഹായം നല്‍കിയത്. മറ്റു വിമാന ജീവനക്കാരും യുവതിയുടെ സഹായത്തിനായി എത്തി.

തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ജനനം സംഭവിച്ച് ഒന്നര മണിക്കൂറിനു ശേഷമാണ് വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്.

തുടര്‍ന്ന് ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനു ശേഷമാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.

We use cookies to give you the best possible experience. Learn more