മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള അഭിനേതാവാണ് ബാബു ആന്റണി. വില്ലന്‍ വേഷങ്ങളിടക്കം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആക്ഷന്‍ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികള്‍ക്ക് ബാബു ആന്റണി തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ്. 1986ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം തൊണ്ണൂറുകളില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നായകന്റെ ഭാഗത്ത് ബാബു ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടിയ സന്തോഷും ധൈര്യവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.
ബാബു ആന്റണി. Photo: Babu Antony
ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളം, കന്നട, ഹിന്ദി, തമിഴ് ഭാഷകളില്‍ ബാബു സജീവമായെങ്കിലും ഇടയ്ക്ക് വെച്ച് മുന്‍നിര സിനിമകൡല്‍ നിന്നും താരം അപ്രത്യക്ഷമാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ നല്ല കാലത്ത് കൂടെയുണ്ടായിരുന്ന പലരും തനിക്ക് ഒരു മോശം അവസ്ഥ വന്നപ്പോള്‍ സഹായിച്ചില്ലെന്നും പ്രേക്ഷകരുടെ സ്‌നേഹം താന്‍ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും പറയുകയാണ് താരം.
‘പന്ത്രണ്ട് ഹിറ്റുകള്‍ ബാക്ക് ടു ബാക്ക് ഉള്ളപ്പോഴാണ് ഈ ഡൗണ്‍ഫാള്‍ വന്നത്. എന്റെ കൂടെ തന്നെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകരുണ്ടായിരുന്നു. വളരെ അടുത്ത ബന്ധമായിരുന്നു അവരുമായിട്ട് ഉണ്ടായിരുന്നത്. അവരോട് എനിക്ക് ഒരു അവസരം തരുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. പക്ഷേ തന്നില്ല. രണ്ട് പേരും നമുക്ക് നോക്കാടാ, അത് ശെരിയാക്കാം എന്നെല്ലാമാണ് മറുപടി പറഞ്ഞത്. നമ്മളെ ആവശ്യമില്ല. പിന്നെ ഞാന്‍ തിരിച്ച് വന്നില്ല. ജനങ്ങളുടെ സ്‌നേഹമാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. ഞാന്‍ പോലും തിരിച്ചറിയാത്ത ജനങ്ങളുടെ സ്‌നേഹം.
ബാബു ആന്റണി. Photo: Mathrubhumi English
അന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഒന്നും ഇല്ലല്ലോ. സോഷ്യല്‍ മീഡിയ വന്നപ്പോഴാണ് ആ സ്‌നേഹം കുത്തൊഴുക്ക് പോലെ വരുന്നത്. ഓരോ ഫോട്ടോസിലും കമന്റുകളിലും അത് കാണാനുണ്ടായിരുന്നു. എനിക്ക് ഫാന്‍സ് ക്ലബ്ബ് ഒന്നുമില്ല. പക്ഷേ ജെനുവിന്‍ ആയിട്ടാണ് അവര്‍ പറയുന്നത്,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: Babu antony talks about his downfall in Film Caree