| Thursday, 2nd April 2020, 8:35 pm

' വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് രാജ്യത്ത് കൊവിഡ് പരത്തിയത്'; വിദ്വേഷ പരാമര്‍ശം നടത്തി കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ ജേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പേരില്‍ വിദ്വേഷ വാക്കുകള്‍ പ്രചരിപ്പിച്ച് ഗുസ്തി താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ബബിത പോഗട്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് രാജ്യത്ത് കൊവിഡ് പരത്തിയതെന്നാണ് ബബിതയുടെ പ്രതികരണം.

ദല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തെത്തിയവരെ ഉന്നം വച്ചാണ് ബബിതയുടെ വാക്കുകള്‍. നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ് എന്ന് ഹാഷ്ടാഗും ബബിതയുടെ ട്വീറ്റിനോടൊപ്പം ഉണ്ട്.

നിങ്ങളുടെ പ്രദേശത്ത് പരത്തുന്നത് വവ്വാലുകള്‍ ആണെങ്കില്‍, ഇന്ത്യയില്‍ അത് പരത്തുന്നത് വിദ്യാഭ്യാസമില്ലാത്ത പന്നികളാണെന്നാണ് ബബിതയുടെ ട്വീറ്റ്. നിരവധി പേരാണ് ബബിതയുടെ ട്വീറ്റിനെ വിമര്‍ശിച്ചത്.

2019ല്‍ ബബിത പോഗട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more