| Tuesday, 20th October 2026, 5:22 pm

ചരിത്രത്തില്‍ വീണ്ടും നാണക്കേട് ഏറ്റുവാങ്ങി ബാബര്‍; കയറിപ്പറ്റിയത് ആരും ആഗ്രഹിക്കാത്ത ലിസ്റ്റില്‍!

ശ്രീരാഗ് പാറക്കല്‍

ട്രൈ സീരീസില്‍ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 46 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടിയിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ക്രീസില്‍ ഉള്ളത് 36 റണ്‍സ് നേടിയ ഫഹീം അഷ്‌റഫും 41 റണ്‍സ് നേടിയ അറഫാത്ത് മിന്‍ഹാസുമാണ്.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി വണ്‍ ടൗണ്‍ ബാറ്ററായി ഇറങ്ങിയ ബാബര്‍ അസം 52 പന്തില്‍ നിന്നും നാല് ഫോറുകള്‍ ഉള്‍പ്പെടെ 34 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 65.38 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു മോശം റെക്കോഡ് ലിസ്റ്റിലും ബാബര്‍ അസം തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് ഉള്ള അഞ്ചാമത്തെ താരമാകുകയാണ് ബാബര്‍ (മിനിമം 1000 റണ്‍സ് നേടിയവര്‍).ബാബര്‍അസം

അന്താരാഷ്ട്ര ഏകദിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് ഉള്ള താരങ്ങള്‍

മാക്‌സ് ഒ ഡൗഡ് (നെതര്‍ലാന്‍ഡ്) – 73.48

രോഹിത് പൗഡല്‍ (നേപ്പാള്‍) – 74.30

തൗഹീദ് ഹൃദോയ് (ബംഗ്ലാദേശ്) – 74.79

നജ്മല്‍ ഹുസൈന്‍ ഷാന്റോ (ബംഗ്ലാദേശ്) – 75.61

ബാബര്‍ അസം (പാകിസ്ഥാന്‍) – 76.59

അതേസമയം പാകിസ്ഥാന് വേണ്ടി 54 പന്തില്‍ 35 റണ്‍സ് നേടിയാണ് സാദ് ബൈഗ് മടങ്ങിയത്. ഹസന്‍ നവാസ് 74 പന്തില്‍ നിന്ന് നാല് സികസും അഞ്ച് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.

ഇംഗ്ലണ്ടിന് വേണ്ടി നിലവില്‍ ഗസ് ആറ്റ്കിങ്‌സണ്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ സോണി ബേക്കര്‍, വില്‍ ജാകസ്, ജെയ്മി ഓവര്‍ടണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Babar Azam In Unwanted Record List In ODI Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more