ബിഗ് ബാഷ് ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ (ജനുവരി 1) റെനെഗേഡ്‌സിനെതിരെ സിഡ്ണി സിക്‌സേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. മാര്‍വല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിഡ്ണിയുടെ വിജയം.
മത്സരത്തില്‍ റെനഗേഡ്‌സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു സിഡ്ണി സിക്‌സേഴ്‌സ്.
മത്സരത്തില്‍ സിഡ്ണിക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന് സാധിച്ചിരുന്നു. 46 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 58 റണ്‍സ് നേടി പുറത്താകാതെയാണ് താരം തിളങ്ങിയത്. നേരിട്ട 41ാം പന്തിലാണ് താരം ഫിഫ്റ്റി നേടിയത്.
ഇതോടെ ഒരു റെക്കോഡ് ലിസ്റ്റിലും താരം ഇടം നേടിയിരിക്കുകയാണ്. ബി.ബി.എല്ലിന്റെ 2025-2026 സീസണില്‍ സ്ലോവസ്റ്റ് ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ബാബറിന് സാധിച്ചത്. നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തും ബാബറാണ്.
ബാബര്‍ അസം – 44 പന്ത്
ബാബര്‍ അസം – 41 പന്ത്
കാമറോണ്‍ ബെന്‍ഫോട്ട് – 41
ബെന്‍ സക്‌ഡെര്‍മോട്ട് – 39
സാം രോണ്‍സ്റ്റസ് – 38
ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 129 റണ്‍സാണ് ബാബര്‍ ഇതുവരെ നേടിയത്. വരും മത്സരങ്ങളില്‍ മെല്ലപ്പോക്ക് അവസാനിപ്പിച്ച് ബാബര്‍ മികച്ച ഫോമില്‍ ബാറ്റ് വീശുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതേസമയം മത്സരത്തില്‍ ബാബറിന് പുറമെ 15 പന്തില്‍ 38 റണ്‍സ് നേടി ജോവല്‍ ഡേവിസ് തിളങ്ങി. ഡാനിയല്‍ ഹഗ്‌സും സിക്‌സേഴ്‌സിനായി 30 റണ്‍സ് നേടി.
റെനഗേഡ്‌സിനെതിരെ ജോഷ് ബ്രോണ്‍ 19 പന്തില്‍ 43 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. നിലവില്‍ ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും മൂന്ന് തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് സിഡ്ണി സിക്‌സേഴ്‌സ്. നാല് പോയിന്റ് ടീമിനുള്ളത്.
Content Highlight: Babar Azam In Record Achievement In BBL 2025-26