| Sunday, 18th October 2026, 4:43 pm

പാകിസ്ഥാന്‍ ചരിത്രത്തില്‍ അഞ്ചാം തമ്പുരാന്‍; ബാബര്‍ മടങ്ങിയത് വമ്പന്‍ നേട്ടവുമായി!

ശ്രീരാഗ് പാറക്കല്‍

2026ലെ പാകിസ്ഥാന്‍ ട്രൈ സീരീസ് നടക്കുകയാണ്. ഏഴ് ഏകദിന മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ 35 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

നിലവില്‍ ക്രീസിലുള്ളത് ഹസന്‍ നവാസും (28 റണ്‍സ്) സല്‍മാന്‍ അലി ആഘയുമാണ് (48 റണ്‍സ്). മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി 57 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് ബാബര്‍ അസം പുറത്തായത്. കളം വിടുമ്പോള്‍ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും ബാബറിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന് വേണ്ടി 16000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ബാബറിന് സാധിച്ചത്. പാകിസ്ഥാന് വേണ്ടി ഈ നാഴികക്കല്ലിലെത്തുന്ന അഞ്ചാമത്തെ താരമാകാനും ബാബറിന് കഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

ഇന്‍സമാം ഉള്‍ ഹഖ് – 20541

യൂനസ് ഖാന്‍ – 17990

മുഹമ്മദ് യൂസഫ് – 17134

ജാവേദ് മിയാന്‍ദാദ് – 16213

ബാബര്‍ അസം – 16033

അതേസമയം മത്സരത്തില്‍ ബാബറിന് പുറമേ 40 പന്തില്‍ 39 റണ്‍സ് നേടിയാണ് സാദ് ബായിഗ് മടങ്ങിയത്. ഓപ്പണര്‍ ഫഖര്‍ സമാന്‍ 16 റണ്‍സിനും സയിം അയ്യൂബ് ഏഴ് റണ്‍സിനുമാണ് കൂടാരം കയറിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി നിലവില്‍ ദില്‍ഷന്‍ മധുശങ്കയും ഈഷന്‍ മലിംഗയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: Babar Azam Complete 16000 International Runs

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more