| Friday, 10th April 2026, 2:40 pm

ഇന്ത്യയാകെ ഐ.പി.എല്ലില്‍ മുഴുകിയപ്പോള്‍ ടി-20 ലോക റെക്കോഡ് തകര്‍ത്ത് ബാബര്‍; പാക് സൂപ്പര്‍ ലീഗില്‍ ചരിത്രപ്പിറവി

ആദർശ് എം.കെ.

ടി-20 ഫോര്‍മാറ്റില്‍ വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായി പാക് സൂപ്പര്‍ തരം ബാബര്‍ അസം. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മി – കറാച്ചി കിങ്‌സ് മത്സരത്തിലാണ് സാല്‍മി നായകന്‍ ഈ നേട്ടത്തിലെത്തിയത്.

കിങ്‌സിനെതിരെ 13 റണ്‍സ് നേടിയാല്‍ ബാബര്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുമായിരുന്നു. മത്സരത്തില്‍ 87 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ടി-20 കരിയറിലെ 338ാം ഇന്നിങ്‌സിലാണ് ബാബര്‍ 12,000 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്. ടി-20 ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടന്നുകൊണ്ടാണ് ബാബര്‍ ഈ നേട്ടത്തിലെത്തിയത്.

ബാബര്‍ അസം

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം

(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – 338*

ക്രിസ് ഗെയ്ല്‍ – 345

വിരാട് കോഹ് ലി – 360

ഡേവിഡ് വാര്‍ണര്‍ – 368

ടി-20യില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാം താരമാണ് ബാബര്‍. ക്രിസ് ഗെയ്ല്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, അലക്‌സ് ഹേല്‍സ്, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍, വിരാട് കോഹ്‌ലി, ഷോയ്ബ് മാലിക്, ജെയിംസ് വിന്‍സ്, രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, ഫാഫ് ഡു പ്ലെസി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

സെന്‍ട്രല്‍ പഞ്ചാബ് (പാകിസ്ഥാന്‍), കൊളംബോ സ്‌ട്രൈക്കേഴ്സ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഇസ്‌ലാമാബാദ് ലെപ്പേര്‍ഡ്സ്, ഇസ്‌ലാമാബാദ് റീജ്യണ്‍, ഇസ്‌ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്സ്, ലാഹോര്‍ ബ്ലൂസ്, ലാഹോര്‍ ഈഗിള്‍സ്, ലാഹോര്‍ റീജ്യണ്‍ ബ്ലൂസ്, ലാഹോര്‍ വൈറ്റ്‌സ്, പാകിസ്ഥാന്‍, പാകിസ്ഥാന്‍ എ, പെഷവാര്‍ സാല്‍മി, പഞ്ചാബ് (പാകിസ്ഥാന്‍), രംഗ്പൂര്‍ റൈഡേഴ്സ്, സോമര്‍സെറ്റ്, സിഡ്നി സിക്സേഴ്സ്, സില്‍ഹെറ്റ് സിക്സേഴ്സ്, സരായ് തരാകിയാറ്റി ബാങ്ക് ലിമിറ്റഡ് എന്നിവക്ക് വേണ്ടിയാണ് ബാബര്‍ ടി-20യില്‍ കളത്തിലിറങ്ങിയത്.

ബാബര്‍ അസം

ഇതിനൊപ്പം ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ പാക് താരങ്ങളില്‍ രണ്ടാമതെത്താനും ബാബറിന് സാധിച്ചു.

ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ പാകിസ്ഥാന്‍ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

ഷോയ്ബ് മാലിക് – 13,571

ബാബര്‍ അസം – 12,074*

മുഹമ്മദ് റിസ്വാന്‍ – 8,918

ഫഖര്‍ സമാന്‍ – 8,631

മുഹമ്മദ് ഹഫീസ് – 7,946

അഹമ്മദ് ഷെഹസാദ് – 7,011

ടി-20യില്‍ 42.21 ശരാശരിയലും 128.52 സ്‌ട്രൈക് റേറ്റിലുമാണ് ബാബര്‍ ബാറ്റ് വീശുന്നത്. 99 അര്‍ധ സെഞ്ച്വറിയും 11 സെഞ്ച്വറിയുമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാബറിന്റെ പേരിലുള്ളത്.

Content Highlight: Babar Azam becomes fastest batter to Score 12,000 runs In T20s

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more