| Friday, 11th May 2018, 5:41 pm

ബാഹുബലിയെ അവഞ്ചേഴ്‌സ് കണ്ടുമുട്ടിയപ്പോള്‍; ചൈനീസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബാഹുബലിയും അവഞ്ചേഴ്‌സും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹുബലിയെ ബ്ലാക്ക് പാന്തറും അയണ്‍ മാനും കണ്ടുമുട്ടിയാല്‍ എങ്ങനെയിരിക്കും. ബാഹുബലി 2വും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറും ഒരേ ആഴ്ച തങ്ങളുടെ രാജ്യത്ത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഈ കണ്ടുമുട്ടലിനെ കുറിച്ച് ചിന്തിച്ചു നോക്കുകയാണ് ചൈനയിലെ വീചാറ്റ് ഉപയോക്താക്കള്‍. ചൈനയിലെ സോഷ്യല്‍മീഡിയ ആപ്പ് ആണ് വീചാറ്റ്.

അവഞ്ചേഴ്‌സ് ഇന്നാണ് (മെയ് 11) ചൈനയില്‍ റിലീസ് ചെയ്തത്. ബാഹുബലി മെയ് നാലിനും. ബാഹുബലി 2 ചൈനയില്‍ 18000 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആദ്യ ദിനം തന്നെ 19കോടിരൂപയാണ് ചിത്രം ചൈനയില്‍ നേടിയത്.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യയിലും ചരിത്രം സൃഷ്ടിച്ചിരുന്നു. ഏപ്രില്‍ 27നു റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ ഇന്നേവരെയിറങ്ങിയതില്‍ ഏറ്റവുമധികം കലക്ഷന്‍ നേടിയ ഹോളിവുഡ് സിനിമയായിക്കഴിഞ്ഞു. 246.51 കോടിരൂപയാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more