ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരെ കാലം ഒന്നിപ്പിക്കില്ല എന്ന് നാം എപ്പോഴും കേൾക്കാറുണ്ട്.
സൂഫിയും സുജാതയും എന്ന സിനിമയും അതുപോലെയൊന്നാണ്. മനോഹരമായ ഇവരുടെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന് ആരാധകരേറെയായിരുന്നു.
ഒരുപാട് കാര്യങ്ങൾ കൊണ്ട് ഈ സിനിമ പലർക്കും സ്‌പെഷ്യൽ ആയിരിക്കും. കഥ കൊണ്ട്. പാട്ടുകൾ കൊണ്ട്, സംഗീതം കൊണ്ട് അങ്ങനെ…
ദേവ് മോഹനും ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായ അദിതി റാവു ഹൈദരിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായ സൂഫിയേയും സുജാതയേയും അവതരിപ്പിച്ചത്. ജയസൂര്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിരുന്നു.
റൂമി
റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത് (her love for him made her the almighty) എന്നാരംഭിക്കുന്ന തലവാചകത്തിൽ തന്നെ ചിത്രത്തിന്റെ ആത്മാവ് പ്രേക്ഷകന് തൊട്ടറിയാൻ സാധിക്കും.
സംഗീതത്തിന് വലിയ പ്രാധാന്യമുള്ള പ്രണയചിത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂർവം ജ്ഞാനികളിലൊരാളുമായ മൗലാന ജലാുദ്ദീൻ മുഹമ്മദ് റൂമി എന്ന പേർഷ്യൻ കവിക്ക് ഇതിലെ ഒരു പാട്ടുമായി നല്ല ബന്ധമുണ്ട്.
you are not a drop in the ocean, you are the entire ocean in a drop എന്ന റൂമിയുടെ വാചകം ചിത്രത്തിലെ പ്രണയ ഗാനത്തിൽ കൊണ്ടുവരണമെന്ന് പാട്ട് കമ്പോസിങ് ചെയ്യുന്ന സമയത്ത് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഗാനരചയിതാവ് ബി.കെ ഹരിനാരായണനോട് ആവശ്യപ്പെട്ടു.
ബി.കെ. ഹരിനാരായണന്‍
ഇന്ന് മലയാള ഗാനരചയിതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രതിഭയായ അദ്ദേഹം അതിന് ഇങ്ങനെയെഴുതി ‘തുള്ളിയാമെന്നുള്ളിൽ വന്ന് നീയാം കടല് പ്രിയനേ നീയാം കടല്’…ആ പാട്ടിന്റെ വരികൾ മാത്രം മതിയായിരുന്നു അതിന്റെ ആത്മാവിനെ തൊട്ടറിയാൻ.
സൂഫി സംഗീതത്തിന്റെ മൊത്തം ഭംഗിയും കൊണ്ടുവന്ന് ഗൗരി മനോഹരി രാഗത്തിൽ എം. ജയചന്ദ്രൻ മനോഹരമായി ചിട്ടപ്പെടുത്തി, നിത്യ മാമന്റെ ശബ്ദത്തിൽ ഈ പാട്ടിന് ജീവൻ കൊടുത്തപ്പോൾ മലയാള സംഗീതപ്രേമികൾക്ക് കിട്ടിയത് ഒരു നല്ല പാട്ടായിരുന്നു.
ഈ ഗാനത്തിന് നിത്യ മാമനും എം. ജയചന്ദ്രനും മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ജെ.സി ഡാനിയേൽ പുരസ്‌കാരവും ലഭിച്ചു.
ആനന്ദഭൈരവി എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തിലെത്തിയ അർജുൻ ബി. കൃഷ്ണയാണ്.
‘ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ മയിലാഞ്ചിക്കാട്! അത്തറിന്റെ കുപ്പിതുറന്നേ മുല്ല ബസാറ്’ എന്ന പോർഷൻ പാടിയിരിക്കുന്നത്.
‘യാ മൗലാ മൗലാ
ഇർഹം ലെന
യഹദിനാ
ഹുബ്ബൻ ലെന’
എന്ന പോർഷന് പാടിയിരിക്കുന്നത് സിയാ ഉൾ ഹഖ് എന്ന ഗായകനുമാണ്.
എന്നാൽ ഈ ചിത്രത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമാണ് സൂഫിയും സുജാതയും. മലയാളത്തിൽ ആദ്യമായി ഒ.ടി.ടിയിൽ ഇറങ്ങിയ ചിത്രമാണിത്.
ഷാനവാസ് നരണിപ്പുഴ
എന്നാൽ ചിത്രം കണ്ടുകഴിയുമ്പോൾ ഉള്ളിന്റെയുള്ളിൽ തോന്നുന്ന ഒരു വേദന തോന്നും. പാതിവഴിയിൽ വെച്ച് നിലച്ച സൂഫിയുടെയും സുജാതയുടെയും പ്രണയം പോലെ ചിത്രം ഇറങ്ങി ആറുമാസം തികയും മുമ്പ് സംവിധായകൻ ഷാനവാസ് തരണിപ്പുഴ നമ്മോട് വിട പറഞ്ഞിരുന്നു.
Content Highlight: B.K. Harinaranan, who turned Rumi’s words into love poetry