| Saturday, 13th January 2018, 11:26 am

പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിഞ്ഞാല്‍ കേസ് ബി.ജെ.പി നടത്തുമെന്ന് ബി. ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങമ്മനാട്: പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിയാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഇതിന്റെ പേരില്‍ ഉണ്ടാകുന്ന കേസ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍മ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.


Don”t Miss: ക്യാമറയ്ക്കു മുന്നില്‍ സോപ്പുപൊടി തിന്നുക; ബ്ലൂ വെയിലിനു ശേഷം കൗമാരക്കാരുടെ ജീവന് ഭീഷണിയായി ‘ടൈഡ് പോഡ് ചലഞ്ച്’ (Video)


പ്രസിഡന്റിന്റെ പെരുമാറ്റം പക്ഷപാതപരമായാണെന്ന് ആരോപിച്ചാണ് ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനൊപ്പം എതിരാളികള്‍ക്കെതിരെ കുപ്രചരണമാണ് പ്രസിഡന്റ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു.


Also Read: ‘പുറകുവശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കു തോന്നിയത് ഭാഗ്യം’; ഡി.രാജയെ അധിക്ഷേപിച്ച് കെ. സുരേന്ദ്രന്‍


വാര്‍ഡ് വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിക്കുകയും അംഗങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിയണമെന്നും ഇതിന്‍രെ കേസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞതായി “സമകാലിക മലയാള”മാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more