| Monday, 4th June 2018, 9:50 pm

'അഴകേ അഴകേ ആദ്യമായി...'; നീരാളിയിലെ മോഹന്‍ലാലും ശ്രേയാ ഘോഷാലും പാടിയ പ്രണയഗാനം പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ സിനിമക്ക് വേണ്ടി ആലപിച്ച ഗാനം പുറത്ത് വിട്ടു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി സിനിമക്കായി മോഹന്‍ലാലും ശ്രേയാ ഘോഷാലും ഒരുമിച്ചാലപിച്ച അഴകേ അഴകേ ആദ്യമായി എന്ന് ഗാനമാണ് പുറത്ത് വിട്ടത്.

പി.ടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ചിത്രം ജൂലൈ 15 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.


Also Read ആക്ഷന്‍-കോമഡി ചിത്രത്തിനായി മോഹന്‍ലാല്‍ സിദ്ധീഖ് കൂട്ട് കെട്ട് വീണ്ടും

മുംബൈ, മംഗോളിയ, കേരളം, തായ് ലാന്‍റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്സിന്റെ വിശാല സാധ്യതകള്‍ തേടുന്ന ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വര്‍ഷങ്ങള്‍ക്കുശേഷം നദിയ മൊയ്തു മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മൂണ്‍ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം.

We use cookies to give you the best possible experience. Learn more