| Friday, 11th September 2026, 10:15 am

11 രാജ്യങ്ങൾ, ഒറ്റ ടീം, ഒറ്റ മത്സരം; ചാമ്പ്യൻസ് ലീഗിൽ പിറന്നത് പുതിയ ചരിത്രം

സുദേവ് എ

യുവേഫ ചാമ്പ്യൻസ് ലീഗിൽ അപൂർവ ചരിത്രമെഴുതി അസർബൈജാൻ ക്ലബ്ബ് സബാഹ് എഫ്.കെ. യു.സി.എല്ലിൽ 11 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തി സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിക്കുന്ന ആദ്യ ടീമായാണ് സബാഹ് എഫ്.കെ മാറിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലാണ് സബാഹ് എഫ്.കെ പരിശീലകൻ വാൽഡസ് ഡാൻബ്രൗസ്കസ് ഇത്തരത്തിലൊരു അപൂർവ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്.

സ്റ്റാസ് പൊകാറ്റിലോവ്(കസാക്കിസ്ഥാൻ), അകിം സെദാദ്ക (അൾജീരിയ), റഹ്മാൻ ദഷ്ദാമിറോവ് (അസർബൈജാൻ), ഏഡൻ മക്കാർത്തി (സൗത്ത് ആഫ്രിക്ക), ടിമോത്ത്യൂസ് പുചാച്ച്(പോളണ്ട്), ഉമറാലി റഖ്മോനാലിയേവ്(ഉസ്ബെക്കിസ്ഥാൻ), ഇവാൻ ലെപിൻച(ക്രൊയേഷ്യ), വെൽക്കോ സിമിച്ച്(സെർബിയ), കാഹീം പാരിസ്(ജമൈക്ക), ക്രിസ്റ്റ്യൻ നവാചുക്വു(നൈജീരിയ), (ജോയ് ലാൻസ് മിക്കൽസ്(റുവാണ്ട) എന്നിവരാണ് റെഡ് ഡെവിൾസിനെതിരെയുള്ള മത്സരത്തിൽ സബാഹ് എഫ്.കെയുടെ ആദ്യ ഇലവനിൽ ഇടം നേടിയത്.

അതേസമയം മത്സരത്തിൽ അസർബൈജാൻ ക്ലബ്ബ് പരാജയപ്പെടുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സബാഹ് എഫ്.കെയെ തകർത്തത്. മാഞ്ചെസ്റ്റഡർ യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ നേടിയത് മാത്യൂസ് കുൻഹയായിരുന്നു. 27ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം.

42ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് റെഡ് ഡെവിൾസിനായി രണ്ടാം ഗോളും 45ാം മിനിട്ടിൽ ബെഞ്ചമിൻ സെസ്‌കോ മൂന്നാം ഗോളും നേടി തിളങ്ങി. 68ാം മിനിട്ടിൽ ലിസാൻഡ്രോ മാർട്ടിനെസ് നാലാം ഗോളും നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ 55 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 20 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്കായിരുന്നു,

മറുഭാഗത്ത് ഷോട്ടുകളാണ് സബാഹ് എഫ്.കെ മാഞ്ചസ്റ്ററിന്റെ പോസ്റ്റിലേക്ക് എത്തിച്ചത്. ഇതിൽ ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ ടീമിനായത്.

ആദ്യ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു.

Content Highlight: Azerbaijani club Sabah FK scripts rare history in the UEFA Champions League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more