| Thursday, 26th July 2012, 12:20 pm

ചുമതലയില്‍ നിന്നും മാറ്റി :യു.പി മന്ത്രി അസം ഖാന്‍ രാജിസന്നദ്ധത അറിയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നോ: മീററ്റ് ജില്ലയുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് യു.പി നഗരവികസനമന്ത്രി അസം ഖാന്‍ രാജി സന്നദ്ധത അറിയിച്ചു. യു.പി സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയും രാജിക്ക് കാരണമാണെന്നാണ് അറിയുന്നത്.[]

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ പാര്‍ട്ടി അംഗത്വവും രാജിവെയ്ക്കാന്‍ തയാറാണെന്ന് അസം ഖാന്‍ പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവിന് അയക്കുമെന്നും അസംഖാന്‍ വ്യക്തമാക്കി.

ഇത്രയും കാലം പ്രവര്‍ത്തിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നാല്‍ തന്നെ വിശ്വാസത്തിലെടുക്കാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.- അസം ഖാന്‍ പറഞ്ഞു.

ഗാസിയാബാദ്, മുസാഫര്‍ നഗര്‍, മീററ്റ് ജില്ലകളുടെ ചുമതലയിലുണ്ടായിരുന്ന അസം ഖാനില്‍ നിന്ന് മീററ്റിന്റെ ചുമതല മാറ്റി പഞ്ചായത്ത്‌രാജ് മന്ത്രി ബല്‍റാം യാദവിനെ ഏല്‍പിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് രാജി വെയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

We use cookies to give you the best possible experience. Learn more