| Wednesday, 11th December 2019, 7:41 pm

രാക്ഷസന്‍ ബോളിവുഡിലേക്ക്; ആയുഷ്മാന്‍ ഖുറാന ആ പൊലീസ് വേഷത്തിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍ട്ടിക്കിള്‍ 15ലെ പൊലീസ് വേഷത്തിന് മികച്ച അഭിപ്രായമാണ് ആയുഷ്മാന്‍ ഖുറാന നേടിയത്. ഇപ്പോഴിതാ വീണ്ടും പൊലീസ് കുപ്പായം അണിയുവാന്‍ ഒരുങ്ങുകയാണ് ആയുഷ്മാന്‍. അതും തമിഴില്‍ സൂപ്പര്‍ഹിറ്റായ രാക്ഷസന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ.

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ തേടിയെത്തുന്ന സീരിയല്‍ കില്ലറെ തേടുന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ രാക്ഷസനിലെത്തിയത് നടന്‍ വിഷണു വിശാലാണ്. വിഷണു വിശാല്‍ ഗംഭീരമാക്കിയ വേഷം വീണ്ടും അവതരിപ്പിക്കാനാണ് ആയുഷ്മാന്‍ ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം മൂന്നു ഹിറ്റ് ചിത്രങ്ങളാണ് ആയുഷ്മാനുള്ളത്. ആര്‍ട്ടിക്കിള്‍ 15, ഡ്രീം ഗേള്‍, ബാല എന്നീ ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്.

ആയുഷ്മാന്‍ ഖുറാനെയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം ശുഭ് മംഗള്‍ സ്യാധ സാവ്ധാന്‍ എന്ന ചിത്രമാണ്. ഹോമോസെക്ഷ്വല്‍ പ്രണയികളുടെ ജീവിതമാണ് ചിത്രം പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more