ന്യൂദല്‍ഹി: അയോധ്യ വിധി താന്‍ രഥയാത്ര നടത്തിയ അതേ മാസത്തില്‍ ഉണ്ടാവുന്നത് യാദൃശ്ചികമാണെന്ന് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി. രഥയാത്ര 1990 സെപ്തംബര്‍ 25ന് തുടങ്ങി ഒക്ടോബര്‍ 30ന് അയോധ്യയില്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു സെപ്തംബര്‍ 24നാണ് അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി പ്രസ്താവമുണ്ടാകുന്നത്- തന്റെ ബ്ലോഗിലെ പുതിയ പോസ്റ്റില്‍ അദ്വാനി പറയുന്നു.
അമേരിക്കയില്‍ ഭീകരാക്രമണമുണ്ടായതുകൊണ്ടും സെപ്തംബര്‍ മാസത്തിന് പ്രത്യേകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.