| Monday, 3rd April 2023, 6:54 pm

മിസ്റ്ററി ഡ്രാമയുമായി ആന്‍ അഗസ്റ്റിന്‍; അയല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘റണ്‍ ബേബി റണ്‍’ എന്ന തമിഴ് സിനിമക്ക് ശേഷം ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അയല്‍’. ടിയാന്‍ എന്ന സിനിമക്ക് ശേഷം മലയാളത്തില്‍ മുരളി ഗോപിയും, സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ട്.

മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ഈ സിനിമയില്‍ മുരളി ഗോപി, ആന്‍ അഗസ്റ്റില്‍, ഷൈന്‍ ടോം ചാക്കോ, സിദ്ധിഖ്, ദര്‍ശന സുദര്‍ശന്‍, രേഖ ഹാരീസ്, രവി സിങ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. വിനോദ് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

എസ്. യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം മുരളി ഗോപിയും, എഡിറ്റിങ് അയൂബ് ഖാനും ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജെയിന്‍ പോള്‍, കലാസംവിധാനം – രഞ്ജിത് കൊത്തെരി, മേക്കപ്പ് – ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനര്‍ – ആയിഷ ഷഫീര്‍ സേട്ട്, സൗണ്ട് ഡിസൈന്‍ – അരുണ്‍ എസ്. മണി, സൗണ്ട് മിക്‌സിങ് – വിഷ്ണു പി.സി, ആക്ഷന്‍ – ശക്തി ശരവണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജിതുന്‍ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ഷാരൂഖ് റഷീദ്, പ്രൊജക്റ്റ് ഡിസൈനര്‍ – എം.എസ്. അരുണ്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – നിദാദ് കെ. എന്‍, പബ്ലിസിറ്റി ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍. പി.ആര്‍.ഒ. – എ. എസ് ദിനേശ്, ആതിര ദില്‍ജിത്, ഓണ്‍ലൈന്‍ – ഒബ്‌സ്‌ക്യൂറ, മാര്‍ക്കറ്റിങ് – ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: ayel movie first look poster

Latest Stories

We use cookies to give you the best possible experience. Learn more