ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രീ ലയണ്‍സ് നിലവില്‍ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 18 റണ്‍സ് നേടിയ ജേക്കബ് ബെഥലും 18 റണ്‍സ് നേടിയ ടോം ലാഥവുമാണ്.
ഫില്‍ സാള്‍ട്ട് (0), ജോസ് ബട്‌ലര്‍ (0), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (39) എന്നിവരെയായിരുന്നു ഇംഗ്ലണ്ടിന് നഷ്ടമായത്. 15 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് ലിക്‌സും ഉള്‍പ്പെടെയാണ് താരം 39 റണ്‍സ് നേടിയത്. താരത്തെ പുറത്താക്കിയത് അക്‌സര്‍ പട്ടേലായിരുന്നു.
വിക്കറ്റ് നേടിയതോടെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ സ്പന്നര്‍ ആകാനാണ് പട്ടേലിന് സാധിച്ചത്. ഇതിന് മുമ്പ് മറ്റൊരു താരത്തിനും ഈ നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചിരുന്നില്ല.
അക്‌സര്‍ പട്ടേല്‍ – 100*
യുസ്വേന്ദ്ര ചഹല്‍ – 96
കുല്‍ദീപ് യാദവ് – 95
ആര്‍. അശ്വിന്‍ – 79
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 40 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സാണ് താരം നേടിയത്. 122.5ായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഓപ്പണര്‍ അഭിഷ്‌ക് ശര്‍മ 24 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. സാം കറനാണ് ഇരു താരങ്ങളെയും പുറത്താക്കിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സ് നേടിയരുന്നു. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ 11 പന്തില്‍ 24 റണ്‍സും നേടി.
15ാം വയസില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച യുവ താരം വൈഭവ് സൂര്യവംശിയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വില്‍ ജാക്‌സിന്റെ പന്തില്‍ സ്‌റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു താരത്തെ. 10 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സാം കറനാണ് മികച്ച ബൗളിങ് പ്രകടനം നേടത്തിയത്. ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Axar Patel Complete 100 Wicket In T-20i For India