തനിക്ക് ഓട്ടിസമാണെന്ന് ജോത്സ്‌ന തുറന്ന് പറഞ്ഞിട്ട് അധികമായിട്ടില്ല. സമൂഹത്തില്‍ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് തുറന്നുപറഞ്ഞതെന്നും ജോത്സ്‌ന മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ രോഗനിര്‍ണയം നടത്തിയപ്പോള്‍ തനിക്ക് തന്നോട് തന്നെ ഇഷ്ടം തോന്നിയെന്ന് ജോത്സ്‌ന പറയുന്നു.
‘എനിക്ക് ഓട്ടിസം ഉള്ളതുകൊണ്ടാണ് പല കാര്യങ്ങളും ചെയ്യാന്‍ പറ്റാത്തത് എന്നുപറയുമ്പോള്‍ ചിലര്‍ പറയും, ‘എല്ലാം ഓട്ടിസം കാരണമാണെന്ന് പറയരുത്’ എന്ന്. എന്നാല്‍ നമ്മുടെ മെയിൻ സാധനമല്ലേ തലച്ചോറ്. നമ്മളെ ഡ്രൈവ് ചെയ്യിക്കുന്നത് ഇതല്ലേ. നമ്മുടെ ചിന്തകളും തീരുമാനങ്ങളും ഡ്രൈവ് ചെയ്യുന്നത് തലച്ചോറ് അല്ലേ? തലച്ചോറിന്റെ പേഴ്‌സണാലിറ്റി എന്താണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അത് നമ്മളെ ഒരുപാട് സഹായിക്കും. അതിന് പ്രായം ഒരു പ്രശ്‌നമല്ല,’ ജോത്സ്ന പറഞ്ഞു.
തന്റെ 37ാംമത്തെ വയസിലാണ് ഓട്ടിസം ഡയഗ്നോസിസ് ചെയ്തതെന്നും 37 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തനിക്ക് തന്നോട് തന്നെ സ്‌നേഹം തോന്നിയെന്നും താന്‍ സ്വയം മനസിലാക്കാന്‍ തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓട്ടിസത്തെ ഒരു മാരകരോഗമായി കാണേണ്ട ആവശ്യം ഇല്ലെന്നും നമ്മള്‍ സഫര്‍ ചെയ്ത് ജീവിക്കേണ്ട ആവശ്യമില്ലെന്നും ജോത്സ്‌ന കൂട്ടിച്ചേര്‍ത്തു. ലാകം പറഞ്ഞതുപോലെയല്ല നമ്മള്‍ എന്നും അവര്‍ പറയുന്നു. ധന്യ വര്‍മയോട് സംസാരിക്കുയായിരുന്നു അവര്‍.
വളരെ വൈകിയാണ് തനിക്ക് രോഗനിര്‍ണയം നടന്നതെന്നും ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ട് എന്ന രോഗമാണ് തനിക്കെന്നുമാണ് ജോത്സ്‌ന വെളിപ്പെടുത്തിയിരുന്നു.
ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചതെന്നും തന്റെ ചുറ്റും നടക്കുന്ന എല്ലാത്തിനോടും വൈകാരികമായി പ്രതികരിക്കുന്നത് എന്താണെന്നും ചുറ്റുമുള്ളവര്‍ എല്ലാറ്റിനെയും എളുപ്പത്തില്‍ എടുക്കാന്‍ പറയുമ്പോഴും തനിക്ക് അതിന് പറ്റാത്തതിനുള്ള കാരണവും മനസിലായത് അപ്പോഴാണെന്നും ജോത്സ്‌ന പറഞ്ഞിരുന്നു.
വര്‍ഷങ്ങളായി യഥാര്‍ത്ഥ സ്വഭാവത്തെ മറച്ചുപിടിച്ച് ജീവിക്കേണ്ടി വന്നതിന്റെ പരിണിത ഫലമൂലം താന്‍ മാനസികമായി തകര്‍ന്ന് പോയെന്നും ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണ് ആരംഭിക്കേണ്ടത് എന്നും ജോത്സ്‌ന കൂട്ടിച്ചേര്‍ത്തു.
Content Highlight: Autism diagnosed at age 37; I felt love for myself says Jyotsna Radhakrishnan