| Wednesday, 17th July 2013, 10:13 am

തലയോട്ടികളും എല്ലുകളും കൊണ്ട് മ്യൂസിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മെല്‍ബണ്‍: തലയോട്ടികളും എല്ലുകളും കൊണ്ട് മ്യൂസിയമുണ്ടാക്കിയ ഓസ്‌ട്രേലിയക്കാരന്‍ പിടിയില്‍. ഇയാളുടെ വീട്ടില്‍ നിന്നും 56 തലയോട്ടികളും 55 എല്ലുകളുമാണ് പോലീസ് കണ്ടെടുത്തത്.

ഇയാളുടെ വീടിന് സമീപമുള്ള ചര്‍ച്ചില്‍ നിന്നാണ് ഇയാള്‍ അസ്ഥികൂടങ്ങള്‍ ശേഖരിച്ചിരുന്നത്. ചര്‍ച്ചിന്റെ അനുമതിയില്ലാതെയാണ് ഇയാള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ശേഖരിച്ചത്.

എല്ലുകളും തലയോട്ടികളും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഇയാള്‍ ചെയ്യുന്നത്. മൂന്ന് തലയോട്ടികളും വലിയ രണ്ട് എല്ലുകളും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.[]

എന്നാല്‍ 47 കാരനായ ഇയാള്‍ എന്തിന് വേണ്ടിയാണ് എല്ലുകളും തലയോടുകളും ശേഖരിച്ച് വില്‍ക്കുന്നതെന്ന് മാത്രം വ്യക്തമല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്.

തന്റെ 37 വര്‍ഷത്തെ സര്‍വീസിനിടയ്ക്ക് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒന്ന് സംഭവിക്കുന്നതെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more