| Saturday, 18th January 2014, 10:05 pm

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയയും ബൊപ്പണ്ണയും മൂന്നാംറൗണ്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ശനിയാഴ്ച ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സുകളില്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.

എന്നാല്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി രാജീവ് രാം സഖ്യം രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി.

വനിതാ ഡബിള്‍സില്‍ സാനിയ, കാരാ ബ്ലാക്ക് സഖ്യം വിജയിച്ചു. മോണിക്ക നിക്കോള്‍സണ്‍, ക്ലാരാ സാക്കോപലോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവര്‍ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്. (സ്‌കോര്‍: 7-5, 6-1)

ശേഷം മിക്‌സഡ് ഡബിള്‍സില്‍ ഇറങ്ങിയ സാനിയ വിജയിച്ചു. സാനിയയും റൊമാനിയന്‍ താരം ഹോറിയ റ്റെക്കോയും ചിങ് ചാന്‍, റോബര്‍ട്ട് ലിന്‍സ്റ്റെഡ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. (സ്‌കോര്‍: 4-6, 7-6, 10-8)

പുരുഷ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും രോഹന്‍ ബൊപ്പണ്ണ  മൂന്നാം റൗണ്ടില്‍ കടന്നു. പുരഷ ഡബിള്‍സില്‍ ബൊപ്പണ്ണയും പങ്കാളി അയിസാം ഉള്‍ ഹക്ക് ഖുറേഷിയും കോളിന്‍ ഫ്‌ലെമിംഗ,് റോസ് ഹച്ചിന്‍സ് സഖ്യത്തെ പരാജയപ്പെടുത്തി മൂന്നാംറൗണ്ടില്‍ കടന്നു. (സ്‌കോര്‍: 4-6, 6-3, 6-2)

മിക്‌സഡ് ഡബിള്‍സ് രണ്ടാം റൗണ്ടില്‍ ബോപ്പണ്ണയും പങ്കാളി കാറ്ററിനയും രാക്വേല്‍ കോപ്പസ് ജോണ്‍സ്, ട്രീറ്റ് ഹുയെ സഖ്യത്തെ തോല്‍പ്പിച്ചു. (സ്‌കോര്‍: 6-2, 6-3)

Latest Stories

We use cookies to give you the best possible experience. Learn more