| Thursday, 26th January 2012, 9:16 pm

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലും ഷറപ്പോവയും ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മെല്‍ബണ്‍: സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുരുഷ സിംഗിള്‍സിലും റഷ്യയുടെ മരിയ ഷറപ്പോവ വനിതാ സിഗിള്‍സിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു. മൂന്നാം സീഡ് റോജര്‍ ഫെഡററെ സെമിയില്‍ തകര്‍ത്താണ് നദാലിന്റെ സെമി പ്രവേശം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് നദാലിന്റെ വിജയം. സ്‌കോര്‍ : 6-7, 6-2, 7-6, 6-4.

ലോക രണ്ടാം നമ്പര്‍ താരമായ നദാലിന്റെ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പ്രവേശമാണിത്. ഞായറാഴ്ച നടക്കുന്ന ആന്‍ഡി മുറേനൊവാക് ദ്യോകോവിച്ച് മത്സര വിജയിയാണ് ഫൈനലില്‍ നദാലിന്റെ എതിരാളി. ഇരുവരും 27 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 18 തവണ വിജയം നദാലിനായിരുന്നു.

പെട്രാ കിറ്റോവയെയാണ് ഷറപ്പോവ തോല്‍പിച്ചത്. സ്‌കോര്‍: 6-2, 3-6, 6-4. ബെലാറസിന്റെ വിക്‌ടോറിയ അസറങ്കയാണ് ഫൈനലില്‍ ഷറപ്പോവയുടെ എതിരാളിയായി വരിക.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more