| Friday, 17th May 2013, 12:01 pm

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്ത് കൊന്ന ഓസ്‌ട്രേലിയക്കാരന് 45 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ യുവാവിന് 45 വര്‍ഷം തടവിനു കോടതി വിധിച്ചു.[]

ശിക്ഷാകാലാവധിയിലെ ആദ്യത്തെ മുപ്പത് വര്‍ഷം പരോളില്ലാതെ അനുഭവിക്കണം എന്നും ഓസ്‌ട്രേലിയന്‍ കോടതി വിധിച്ചു. []

ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ തോഷ താക്കറിനെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്‌കേസിലാക്കി കനാലില്‍ തള്ളിയെന്നാണ് കേസ്.

2041-ല്‍ മാത്രമേ പ്രതിയായ ഡാനിയല്‍ സ്റ്റാനി റജിനാള്‍ഡിനു പരോള്‍ ലഭിക്കൂ എന്ന് ന്യൂ സൗത്ത് വെയ്ല്‍സ് സുപ്രീം കോടതി ജഡ്ജി ഡെറെക് പ്രിന്‍സ് വിധിച്ചു.

2011 മാര്‍ച്ച് 21 നാണ് സംഭവം അരങ്ങേറിയത്. ഇരുവരും കമിതാക്കളായിരുന്നു. സിഡ്‌നിയിലെ എഡ്വിന്‍ സ്ട്രീറ്റിലെ അടുത്തടുത്തുള്ള ഫ്‌ലാറ്റുകളിലാണ് ഇരുവരും താമസിച്ചിരുന്നത്.

തോഷയുടെ മുറിയിലുണ്ടായിരുന്ന യുവതി പുറത്തുപോയ ഉടനെ ഫ്‌ളാറ്റിലെത്തിയ ഡാനിയല്‍ തോഷയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് തോഷയെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി കനാലില്‍ തള്ളുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more