| Sunday, 17th January 2016, 6:19 pm

മൂന്നാം ഏകദിനത്തിലും ആസ്‌ത്രേലിയയ്ക്ക് വിജയം, പരമ്പര

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഇന്ത്യക്കെതിരെ ഇന്ന് നടന്ന മൂന്നാം ഏകദിനത്തിലും ആസ്‌ത്രേലിയയ്ക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 296 റണ്‍സ് പിന്തുടര്‍ന്ന ആസ്‌ത്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ആസ്‌ത്രേലിയ സ്വന്തമാക്കി. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലി സെഞ്ചറിയും ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ധ സെഞ്ച്വറിയും നേടി.

മുന്‍ മത്സരങ്ങളിലുണ്ടായത്ര മികച്ച പ്രകടനമായിരുന്നില്ല ഇന്ത്യയുടേത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കോഹ്ലിയുടേയും ശിഖര്‍ധവാന്റേയും അജിങ്ക്യ രഹാനെയുടെയും പ്രകടനവും ഇന്ത്യയെ തുണച്ചില്ല. വേഗത്തില്‍ 24 സെഞ്ച്വറിയും 7000 റണ്‍സും സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കിയെന്നത് ഇന്നത്തെ കളിയുടെ മറ്റൊരു പ്രത്യേകതയാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് ആറ് റണ്‍സ് സ്വന്തമാക്കാനേ സാധിച്ചുള്ളൂ. ഗ്ലെന്‍ മാക്‌സ് വെല്ലും(96) ഷോണ്‍ മാര്‍ഷും(62) മാണ് ആസ്‌ത്രേലിയന്‍ നിരയില്‍ അര്‍ധ സെഞ്ചറി തികച്ചത്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, രവിന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.  ആസ്‌ത്രേലിയന്‍ നിരയില്‍ ജോണ്‍ ഹേസ്റ്റിങ്‌സ് നാല് വിക്കറ്റും കേന്‍ റിച്ചാഡ്‌സണ്‍, ജേയിംസ് ഫോക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

We use cookies to give you the best possible experience. Learn more