ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരകളടങ്ങുന്ന ടെസ്റ്റിലെ ആദ്യ മത്സരം ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സിനാണ് ഓള്‍ ഔട്ടായത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 190 റണ്‍സ് നേടി 10 റണ്‍സിന്റെ മേല്‍കൈ നേടിയാണ് ഇന്നിങ്‌സ് അവസാനിച്ചത്.
വിന്‍ഡീസിനെതിരെ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ജോഷ് ഹേസല്‍വുഡ്, ബ്യൂ വെബ്‌സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.
ഇതോടെ ഒരു സൂപ്പര്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിച്ചി ബെനൗഡിനെ മറികടക്കാനും താരത്തിന് സാധിച്ചു. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാനാണ്.
ഇമ്രാന്‍ ഖാന്‍ (പാകിസ്ഥാന്‍) – 189
പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 139
റിച്ചി ബെനൗഡ് (ഓസ്‌ട്രേലിയ) – 138
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി ക്രീസിലുള്ളത് ട്രാവിസ് ഹെഡ്ഡും (37 പന്തില്‍ 13*) ബ്യൂ വെബ്സ്റ്ററുമാണ് ((24 പന്തില്‍ 19*). വിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ്, ഷമര്‍ ജോസഫ്, അല്‍സാരി ജോസഫ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Content Highlight: Australia VS West Indies: Pat Cummins In Great Record Achievement By A Captain