| Friday, 1st November 2019, 3:15 pm

പോണ്‍ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താന്‍ സെന്‍സര്‍ സംവിധാനവുമായി ഓസ്‌ട്രേലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്‌ട്രേലിയ: ഓണ്‍ലൈനില് പോണ്‍ വീഡിയോ കാണുന്ന ആളുകളുടെ പ്രായം തിരിച്ചറിയുന്നതിനായി മുഖം സ്‌കാന്‍ ചെയ്യുന്ന പുതിയ സംവിധാനം. ഓസ്ട്രലിയന്‍ സര്‍ക്കാരാണ് രാജ്യത്ത് പുതിയ ഫേസ്് റെക്കഗ്‌നിഷന്‍ സംവിധാനം കൊണ്ടുവന്നത്.

ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്ന നിയമം പ്രായപൂര്‍ത്തിയാവാത്ത ആളുകള്‍ പോണ്‍ വീഡിയോ കാണുന്നത് തടയുന്നില്ല. എന്നാല്‍ വീഡിയോ കാണുന്നതിന് മുമ്പ് ആളുകള്‍ അവരുടെ പ്രായം തെളിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓസ്‌ട്രേലിയന്‍ ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കാണുന്ന ആളുകളുടെ മുഖം കമ്പ്യൂട്ടറിലെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളിലെ മുഖവുമായി ഒത്തുനോക്കിയായിരിക്കും പ്രായം കണ്ടെത്തുകയെന്നാണ് പറയുന്നത്.

എന്നാല്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ നേരത്തേ മുഖങ്ങള്‍ എങ്ങനെയാണ് ശേഖരിക്കുകയെന്ന കാര്യം എവിടെയും പറയുന്നില്ല. ആഭ്യന്തര വകുപ്പിന് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വകുപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ദക്ഷിണ ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിയമ വിദഗ്ധനായ റെക്‌സ് പാട്രിക്ക് വിഷയത്തില്‍ പ്രതികരിച്ചതിങ്ങനെയാണ്. ‘സര്‍ക്കാര്‍ വകുപ്പ് ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് ജനങ്ങള്‍ ഏറ്റെടുക്കണം’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയിലെ ചില പൊലീസ് വകുപ്പുകളില്‍ ഈ സംവിധാനം ഉപയോഗിച്ചിരുന്നെങ്കിലും പിഴവുകള്‍ മൂലം പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഫേസ്് റെക്കഗ്‌നിഷന്‍ സംവിധാനം ആദ്യം നിര്‍ത്തലാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more