| Monday, 16th February 2026, 9:02 pm

104/1 നിന്ന് 181ന് ഓള്‍ ഔട്ട്; ഓസീസിനെ എറിഞ്ഞൊതുക്കി ലങ്ക

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 181 റണ്‍സിന് പുറത്തായി.

മികച്ച തുടക്കം ലഭിച്ച ഓസീസ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 104 എന്ന നിലയിലായിരുന്നു കങ്കാരുപ്പട. അവസാന ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ ടീമിന് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. പിന്നാലെ ഹെഡ് 29 പന്തില്‍ 56 റണ്‍സെടുത്ത് മടങ്ങി. ദുഷന്‍ ഹേമന്തക്കായിരുന്നു ഈ വിക്കറ്റ്.

വണ്‍ ഡൗണായി എത്തിയ കാമറൂണ്‍ ഗ്രീന്‍ വലിയ പ്രകടനം നടത്താതെ പെട്ടെന്ന് തന്നെ തിരികെ നടന്നു. ഏഴ് പന്തില്‍ വെറും മൂന്ന് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ മാര്‍ഷ് 29 പന്തില്‍ 56 റണ്‍സുമായി കൂടാരം കയറി.

രണ്ട് ഓവറുകള്‍ക്കപ്പുറം നാലാമതായി ക്രീസിലെത്തിയ ട്രാവിസ് ഹെഡും തിരികെ നടന്നു. അഞ്ച് പന്തില്‍ വെറും റണ്‍സുമായാണ് താരത്തിന്റെ മടക്കം. അതോടെ കങ്കാരുപ്പട നാല് വിക്കറ്റിന് 130 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് ജോഷ് ഇംഗ്ലിഷും ഗ്ലെന്‍ മാക്‌സ് വെല്ലും ഒന്നിച്ചു. ഇരുവരും 30 റണ്‍സ് ചേര്‍ത്ത് മടങ്ങി. ആദ്യം മാക്‌സി 15 പന്തില്‍ 22 റണ്‍സുമായി തിരികെ നടന്നു. അടുത്ത ഓവറില്‍ ഇംഗ്ലിഷ് 22 പന്തില്‍ 27 റണ്‍സുമെടുത്തും പുറത്തായി. ഏറെ വൈകാതെ കൂപ്പര്‍ കനോലിയും വന്നത് പോലെ മടങ്ങി.

അവസാന ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോയ്നിസ് ആറ് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. അഞ്ചാം പന്തില്‍ ഒമ്പതാമനായി ഇറങ്ങിയ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് കുശാല്‍ മെന്‍ഡിസിന്റെ ത്രോയില്‍ റണ്‍ഔട്ടായി തിരികെ നടന്നു. അടുത്ത പന്തില്‍ ക്രീസിലെത്തിയ ആദം സാംപയും റണ്‍ഔട്ടായി. അതോടെ ഓസീസിന് 181 ല്‍ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.

ശ്രീലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റുകളും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകളും വീഴ്ത്തി. ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷ്ണ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: Australia collapse to 181/10 against Sri Lanka in T20 World Cup after getting a stunning start

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more