| Friday, 9th October 2026, 3:42 pm

33 പന്ത് നേരിട്ട് പൂജ്യം റണ്‍സ്; പതിറ്റാണ്ടിനിപ്പുറം ക്യാന്‍സറിനെ തോല്‍പ്പിച്ച് മടങ്ങിയെത്തിയിട്ടും തിളങ്ങാനാകാതെ കങ്കാരു

ആദർശ് എം.കെ.

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ മോശം പ്രകടനവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ നിക്ക് മാഡിന്‍സണ്‍. കിങ്‌സ്മീഡില്‍ നടക്കുന്ന മത്സരത്തില്‍ റണ്ണെടുക്കുംമുമ്പ് പുറത്തായാണ് മാഡിന്‍സണ്‍ ആരാധകരെ നിരാശരാക്കിയത്.

ടീം സ്‌കോര്‍ 24ല്‍ നില്‍ക്കവെ 11ാം ഓവറിലെ രണ്ടാം പന്തിൽ മാര്‍കോ യാന്‍സെന് വിക്കറ്റ് സമ്മാനിച്ചുകൊണ്ടായിരുന്നു കങ്കാരുപ്പടയുടെ ഓപ്പണറുടെ മടക്കം. നേരിട്ട 33ാം പന്തിലാണ് റണ്‍സൊന്നും നേടാനാകാതെ മാഡിന്‍സണ്‍ പുറത്തായത്.

ഇതോടെ ഒരു മോശം നേട്ടത്തിലും താരം ഇടം പിടിച്ചു. ഏറ്റവുമധികം പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് മാഡിന്‍സണ്‍ കാലെടുത്തുവെച്ചത്. ഈ പട്ടികയില്‍ 16ാം സ്ഥാനത്താണ് ഓസീസ് താരം.

ടെസ്റ്റില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ താരം

(താരം – ടീം – എതിരാളികള്‍ – എത്ര പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ജെഫ് അലോട്ട് – ന്യൂസിലാന്‍ഡ് – ദക്ഷിണാഫ്രിക്ക – 77 – 1999

ജെയിംസ് ആന്‍ഡേഴ്സണ്‍ – ഇംഗ്ലണ്ട് – ശ്രീലങ്ക – 55 – 2014

റിച്ചാര്‍ഡ് എല്ലിസണ്‍ – ഇംഗ്ലണ്ട് – ഇന്ത്യ – 52 – 1984

പീറ്റര്‍ സച്ച് – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 51 – 1999

മിഗ്വേല്‍ കമ്മിന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ – 45 – 2019

മൈക്ക് വിറ്റ്നി – ഓസ്ട്രേലിയ – ഇംഗ്ലണ്ട് – 42 – 1981

ഷോയ്ബ് അക്തര്‍ – പാകിസ്ഥാന്‍ – ശ്രീലങ്ക – 42 – 2000

മന്‍ജുറുല്‍ ഇസ്‌ലാം – ബംഗ്ലാദേശ് – ശ്രീലങ്ക – 41 – 2002

കീത്ത് ആര്‍തര്‍ട്ടണ്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 40 – 1995

ഡാറിന്‍ മുറെ – വെസ്റ്റ് ഇന്‍ഡീസ് – ശ്രീലങ്ക – 39 – 1995

ഇയാന്‍ ഒബ്രിയന്‍ – ന്യൂസിലാന്‍ഡ് – ഓസ്ട്രേലിയ – 38 – 2008

ട്രെവര്‍ ഗ്രിപ്പര്‍ – സിംബാബ്വെ – വെസ്റ്റ് ഇന്‍ഡീസ് – 36 – 2000

ഹീത്ത് സ്ട്രീക്ക് – സിംബാബ്വെ – ശ്രീലങ്ക – 35 – 1994

ജെഫ് ആര്‍ണോള്‍ഡ് – ഇംഗ്ലണ്ട് – ഓസ്ട്രേലിയ – 34 – 1975

അബ്ദുര്‍ റഊഫ് – പാകിസ്ഥാന്‍ – ശ്രീലങ്ക – 34 – 2009

നിക് മാഡിന്‍സണ്‍ – ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക – 33 – 2026*

നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാഡിന്‍സണ്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാകുന്നത്. 2016 ഡിസംബറില്‍ പാകിസ്ഥാനെതിരെയാണ് താരം അവസാന ടെസ്റ്റ് കളിച്ചത്.

ക്യാന്‍സര്‍ ബാധിതനായ മാഡിന്‍സണ്‍ രോഗത്തെ തോല്‍പ്പിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും, ആശ്വസിക്കാവുന്ന പ്രകടനമല്ല തിരിച്ചുവരവില്‍ താരം പുറത്തെടുത്തത്.

അതേസമയം, ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് സന്ദര്‍ശകര്‍. മാഡിന്‍സണ് പുറമെ ട്രാവിസ് ഹെഡ് (19 പന്തില്‍ ഒമ്പത്), മാര്‍നസ് ലബുഷാന്‍ (58 പന്തില്‍ 37) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, നിക് മാഡിന്‍സണ്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷോ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ബ്യൂ വെബ്സ്റ്റര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മാര്‍ക്രം, റിയാന്‍ റിക്കല്‍ട്ടണ്‍, ഡേവിഡ് ബെഡ്ഡിങ്ഹാം, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരെയ്‌നെ, മാര്‍കോ യാന്‍സന്‍, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍, ആന്‌റിക് നോര്‍ക്യ.

Content Highlight: Aussie opener Nic Maddinson gains an unexpected advantage on his comeback.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more