| Friday, 27th February 2026, 12:48 pm

'ജമ്മുവില്‍ ഒരുങ്ങുന്നത് ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രം'; രഞ്ജിയിലെ താണ്ഡവം ഒരു സാമ്പിള്‍ മാത്രം!

ശ്രീരാഗ് പാറക്കല്‍

രഞ്ജി ട്രോഫി 2026 ഫൈനലില്‍ ജമ്മു കശ്മീരും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് നടക്കുകയാണ്. കര്‍ണാടകയില്‍ നടക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ജമ്മു 584 റണ്‍സ് നേടിയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 293നും ഓള്‍ ഔട്ട് ഓയി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ജമ്മു രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് നേടിയത്. ടീമുകള്‍ ലഞ്ചിന് പിരിഞ്ഞപ്പോള്‍ 302 റണ്‍സിന്റെ ലീഡും ജമ്മുവിനുണ്ട്.

മത്സരത്തില്‍ ജമ്മുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് സൂപ്പര്‍ ബൗളര്‍ ആഖിബ് നബിയാണ്. ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടകയുടെ അഞ്ച് വിക്കറ്റുകളാണ് താരം പിഴിതെറിഞ്ഞത്.

കെ.എല്‍. രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (160), കരുണ്‍ നായര്‍ (0), സമരന്‍ രവിചന്ദ്രന്‍ (0), ശിഖര്‍ ഷെട്ടി (0) എന്നിവരുടെ വിക്കറ്റുകളാണ് താരം അരിഞ്ഞുവീഴ്ത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ജമ്മുവിന് വേണ്ടി തീപ്പൊരി ബൗളിങ്ങാണ് ആഖിബ് കാഴ്ചവെച്ചത്.

മൊത്തം 60 വിക്കറ്റുകളാണ് താരം താരം രഞ്ജിയിലെ ഈ സീസണില്‍ നിലവില്‍ സ്വന്തമാക്കിയത്. പേസ് ബൗളിങ്ങില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ആഖിബ് നബിയെ വൈകാതെ ഇന്ത്യ ടെസ്റ്റ് ടീമിലെത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66 ഇന്നിങ്‌സില്‍ നിന്ന് 151 വിക്കറ്റാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്. 7/24 എന്ന മികച്ച ബൗളിങ് റെക്കോഡും താരത്തിനുണ്ട്. ആഖിബിന്റെ ബൗളിങ് കരുത്തിലാണ് ജമ്മു സീസണില്‍ വലിയ വിജയക്കുതിപ്പ് നടത്തിയതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും.

അതേസമയം തങ്ങളുടെ കന്നി രഞ്ജി കിരീടം ലക്ഷ്യം വെച്ചാണ് ജമ്മു പൊരുതുന്നത്. ഇതാദ്യമായാണ് ടീം സെമിയും കടന്ന് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നതും. നിലവില്‍ മത്സരത്തിലെ നാലാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്യാനാകും ടീം ലക്ഷ്യമിടുന്നത്.

Content Highlight: Auqib Nabi In Great Performance In Ranji Trophy 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more