| Saturday, 15th November 2025, 10:12 am

കൊല്ലത്ത് ആഭിചാര ക്രിയയുടെ മറവില്‍ പീഡനശ്രമം; വ്യാജ സ്വാമി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് ആഭിചാര ക്രിയയുടെ മറവില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി പിടിയില്‍. മുണ്ടക്കല്‍ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷക്ക് ഉന്നത വിജയം ലഭിക്കാന്‍ വേണ്ടി സ്വാമിയെ സമീപിച്ചപ്പോഴായാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

കഴിഞ്ഞ ദിവസമാണ് ഷിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ അടുത്തുള്ള ഇയാളുടെ ജ്യോതിഷാലയത്തില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പിന്നാലെ കുട്ടി മാതാപിതാളോട് വിവരം അറിയിക്കുകയും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഈ പരാതിയിലാണ് വ്യാജ സ്വാമിയെ അറസ്റ്റ് ചെയ്തത്.

പൂജയുടെ മറവില്‍ ഷിനു സ്വാമി തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. തന്റെ കുടുംബ പ്രശ്‌നങ്ങളുമായായാണ് താന്‍ സ്വാമിയെ ആദ്യം സമീപിച്ചതെന്നും എന്നാല്‍ അയാള്‍ പറഞ്ഞതെന്നും ജീവിതത്തില്‍ നടന്നില്ലെന്നും യുവതി പ്രതികരിച്ചു. വീണ്ടും ഇയാളെ സമീപിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും രക്ഷപെടാന്‍ അനുവദിക്കാതെ ബ്ലോക്ക് ചെയ്‌തെന്നും യുവതി പറഞ്ഞു.

ഷിനു ആഭിചാര ക്രിയയുടെ മറവിൽ നിരവധി യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ പരാതിയുമായി എത്തിയിട്ടുണ്ട്. ഇയാളിപ്പോൾ റിമാൻഡിലാണ്.

Contetnt Highlight: Attempted torture under the guise of witchcraft in Kollam; Fake Swami arrested

We use cookies to give you the best possible experience. Learn more