മികച്ച സ്ഥാപനങ്ങളില്‍ നിന്നും ബിരുദങ്ങള്‍ സ്വീകരിക്കുന്നത് നല്ല ജോലി കരസ്ഥമാക്കാന്‍ സഹായിക്കുമെന്ന് നമുക്കറിയാം. അതിനുവേണ്ടി പരിശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. വ്യത്യസ്തവിഷയങ്ങളില്‍ ബിരുദങ്ങള്‍ എടുക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട ജോലികള്‍ നമുക്ക് കരസ്ഥമാക്കാവുന്നതേയുള്ളു. എന്നാല്‍ ജോലി എന്ന ലക്ഷ്യത്തിനപ്പുറം ബിരുദങ്ങള്‍ നേടുന്നതിലൂടെ നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
25 വയസ്സിനിടെ പ്രായമുള്ളവരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിരുദങ്ങള്‍ നേടിയവര്‍ക്ക് മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതുകൊണ്ട് തന്നെ ഇവര്‍ക്ക് യാതൊരു രീതിയിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെ വിദ്യാഭ്യാസവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ 20 വയസ്സാവുമ്പോഴേക്ക് കുറഞ്ഞത് ബിരുദ പഠനമെങ്കിലും പൂര്‍ത്തിയാക്കുന്നത് ആരോഗ്യത്തിനും നല്ലതാണെന്നുമാണ് സൗത്ത് കരോലിന യൂണിവേഴ്‌സിറ്റയിലെ ഗവേഷകയായ ഡോ.കത്രീന വേല്‍സ്മാന്‍ പറയുന്നു.
14 നും 21 നും ഇടയിലുള്ള വിദ്യാര്‍ത്ഥികളെ വെച്ച് നടത്തിയ സര്‍വേയിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചില കോളേജുകളില്‍ നിന്നുകിട്ടിയ മറ്റൊരു വിവരം എന്താണെന്നാല്‍ പഠിത്തത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും പുകവലി പോലുള്ള ദുശീലങ്ങളും കുറവായിരിക്കുമെന്നാണ്.
കോളേജ് ഡിഗ്രി ബിരുദപഠനമുള്ളവര്‍ നിത്യേന വ്യായാമം ചെയ്യാന്‍ താത്പര്യം കാണിക്കുന്നവരായിരിക്കുമെന്നും പഠനത്തില്‍ തെളിയുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് ഈ റിസല്‍ട്ട പ്രസിദ്ധീകരിച്ചത്.