| Tuesday, 15th October 2019, 11:33 am

തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍:തൃശൂരില്‍ അക്രമിസംഘം ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ ആമ്പല്ലൂരില്‍വെച്ചാണ് രണ്ടുപേര്‍ ടാക്‌സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത്.

അക്രമികള്‍ തട്ടിയെടുത്ത കാര്‍ പിന്നീട് പൊലീസ് സംഘം കാലടിയില്‍ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരിലെ ദിവാന്‍ജിമൂലയില്‍നിന്നാണ് രണ്ടുപേര്‍ രാജേഷിന്റെ ഊബര്‍ ടാക്‌സി വിളിച്ചത്. പുതുക്കോട്ടയിലേക്ക് പോണമെന്ന് ആക്രമികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ ഇവര്‍ രാജേഷിനെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച് അക്രമികള്‍ എറണാകുളം ഭാഗത്തേക്ക് പോയി. തൊട്ടുപിന്നാലെ ഈ വഴി എത്തിയ ഹൈവേ പൊലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

പരിക്കേറ്റ രാജേഷിനെ പുതുക്കാട് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more